എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 97 പേർക്ക് കൊവിഡ്: 84 പേർക്കും രോഗം സമ്പർക്കത്തിലൂടെ, എട്ട് പേർക്ക് രോഗമുക്തി!!

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് 97 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരിൽ 84 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിന് പുറത്ത് നിന്നെത്തിയ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജൂൺ 26 ന് ഖത്തർ- കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി (64),
ജൂലായ് 10ന് ബഹറിൻ- കൊച്ചി വിമാനത്തിലെത്തിയ മഴുവന്നൂർ സ്വദേശികൾ (60, 62 ), ജൂലായ് 12ന് കൊൽക്കത്ത- കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ് കമ്പനി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി (35), ജൂലായ് 17ന് സൗദി - കൊച്ചി വിമാനത്തിലെത്തിയ തിരുവനന്തപുരം സ്വദേശി (37), ആന്ധ്രാപ്രദേശ് നിന്നും വിമാന മാർഗം എത്തിയ ആന്ധ്രാ സ്വദേശി (33) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകയിൽ നിന്നും എത്തിയ നാവികൻ (25), വിശാഖപട്ടണത്തിൽ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിയായ നാവികൻ (28), 23 വയസ്സുള നാവികൻ എന്നിവരും രോഗം സ്ഥിരീകരിച്ച 97 പേരിൽ ഉൾപ്പെടുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ നഴ്‌സിന് കൊവിഡ്-19; 2 ദിവസം മുമ്പ് വരെ ജോലിയില്‍കോഴിക്കോട് മെഡിക്കല്‍ കോളെജിലെ നഴ്‌സിന് കൊവിഡ്-19; 2 ദിവസം മുമ്പ് വരെ ജോലിയില്‍

84 പേരാണ് ജില്ലയിൽ സമ്പർക്കം വഴി രോഗബാധിതരായവർ. ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 19 പേർക്ക് രോഗം സ്ഥിരീകരിച്ചു, ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 37 പേർക്കും കീഴ്മാട് ക്ലസ്റ്ററിൽ നിന്നും ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കീഴ്മാട് സ്വദേശി (33), കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (40), അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തൃക്കാക്കര സ്വദേശിനി (53), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കിഴക്കമ്പലം സ്വദേശിനി (31) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

999-1585205160

നേരത്തെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയുടെ ഭാര്യ (64), ജൂലൈ 14ന്ന് രോഗം സ്ഥിരീകരിച്ച പച്ചാളം സ്വദേശിയുടെ അടുത്ത ബന്ധുക്കൾ (50, 72), ചൊവ്വര സ്വദേശിയായ കുട്ടി (9) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഒമ്പത് വയസ്സുകാരന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 14ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ഇടപ്പള്ളി സ്വദേശിനിയും (34), ഇവരുടെ 2 വയസ്സുള്ള കുട്ടിയും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

മരട് മാർക്കറ്റിലെ പഴം പച്ചക്കറി വിതരണക്കാരനായ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ (41), ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനായ എഴുപുന്ന സ്വദേശി (56), സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇടുക്കി സ്വദേശിനി ( 62 ), ചേർത്തലയിലെ ബാങ്ക് ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി (34), ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള നീലീശ്വരം മലയാറ്റൂർ സ്വദേശിനി എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച കളമശ്ശേരി മെഡിക്കൽ കോളെജിലെ ശുചീകരണ ജീവനക്കാരന്റെ അടുത്ത ബന്ധുവായ കളമശ്ശേരി സ്വദേശി (36), കൂടാതെ 56 വയസുള്ള മട്ടാഞ്ചേരി സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് 8 പേർ രോഗമുക്തരായി. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (50), ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശി (34), കളമശ്ശേരി സ്വദേശി (25 ) ,ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശി (28), ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച ആന്ദ്ര സ്വദേശി (38), ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച തെലുങ്കാന സ്വദേശി(32), ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച എളങ്കുന്നപ്പുഴ സ്വദേശി (48), ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി.ഇന്ന് 782 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 815 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14115 ആണ്. ഇതിൽ 12113 പേർ വീടുകളിലും, 315 പേർ കോവിഡ് കെയർ സെന്ററുകളിലും 1687 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 99 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 31 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ കോവിഡ് സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 85 ആണ്.

Ernakulam
English summary
Spike in Coronavirus cases in Ernakulam today, Touches 97 mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X