എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടുംബത്തിന്റെ വായ്പാതിരിച്ചടവിന് കൈത്താങ്ങ്: ഇന്‍കുബേറ്ററുകള്‍ നിര്‍മ്മിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി

Google Oneindia Malayalam News

കൊച്ചി: കുടുംബത്തിന്റെ തിരിച്ചടവിന് കൈത്താങ്ങുമായി വിദ്യാർത്ഥി. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കുറഞ്ഞ ചെലവിൽ ഇൻക്യുബേറ്ററുകൾ നിർമിച്ചാണ് കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നത്. പിതാവ് കഴിഞ്ഞ വർഷം അന്തരിച്ചതിനെ തുടർന്ന് അഞ്ച് പേരടങ്ങുന്ന കുടുംബത്തെ സഹായിക്കാനാണ് മുട്ട വിരിയിക്കുന്നതിനുള്ള ഇൻക്യൂബേറ്റർ ലിബിൻ സ്വന്തമായി നിർമിക്കുന്നത്. മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കണ്ടി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ലിബിൻ മാർട്ടിൻ.

കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരം കാണാൻ പഠനത്തിനൊപ്പം ഇൻക്യുബേറ്റർ നിർമാണം കൂടി നടത്തിയിരിക്കുകയാണ് ഈ പത്താം ക്ലാസ് വിദ്യാർത്ഥി. അടുത്തതായി ഓട്ടോമാറ്റിക് ഇൻക്യുബേറ്റർ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ലിബിൻ. കഴിഞ്ഞ വർഷമാണ് ലിബിന്റെ പിതാവ് മാർട്ടിൻ പനച്ചിക്കൽ മരണമടയുന്നത്. അമ്മ ലിസിയും സഹോദരങ്ങായ ലിയ, ലിൻഡോ, മുത്തച്ഛൻ അഗസ്റ്റിൻ എന്നിവരടങ്ങുന്നതാണ് ലിബിന്റെ കുടുംബം.

 2-1560178438

Recommended Video

cmsvideo
എറണാകുളം; കുടുംബത്തിന്റെ വായ്പാതിരിച്ചടവിന് കൈത്താങ്ങേകാന്‍ ഇന്‍കുബേറ്ററുകള്‍ നിര്‍മ്മിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി

താറാവ്, കോഴി, കാട എന്നിവയുടെ മുട്ടകളാണ് ഇത്തരത്തിൽ ഇൻക്യൂബേറ്ററുകൾ ഉപയോഗിച്ച് വിരിടയിപ്പിച്ചെടുക്കുന്നത്. വിപണിയിൽ 10000 രൂപ വരുന്ന ഇൻക്യൂബേറ്ററുകളാണ് വലിപ്പത്തിന് അനുസരിച്ച് 1000 മുതൽ 2000 വരെയുള്ള വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്. 40 മുട്ടകളാണ് 1000 രൂപ വിലവരുന്ന ഇൻക്യുബേറ്ററിൽ വിരിയിക്കാൻ കഴിയുക. 40 വോൾട്ടിന്റെ ബൾബിലാണ് പ്രവർത്തനം. അതുകൊണ്ട് തന്നെ അധികം വൈദ്യുതി ചെലവും ലിബിൻ നിർമിക്കുന്ന ഇൻക്യുബേറ്ററുകൾക്ക് ഉണ്ടാവില്ല.

Ernakulam
English summary
Student made incubator to assist family for the loan repayment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X