• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇന്ത്യയിൽ കടൽവഴി അന്തർവാഹിനിയിൽ ആക്രമണം നടത്താൻ ഭീകരർ!... സാധ്യത തള്ളാതെ സുരക്ഷാ ഏജൻസികൾ

  • By Desk

കൊച്ചി: അ‌ടുത്ത ഭീകരാക്രമണത്തിനു ശത്രുക്കൾ അന്തർവാഹിനി വഴി നുഴഞ്ഞു കയറാനുള്ള സാധ്യത സുരക്ഷാ ഏജൻസികളുടെ ഉറക്കം കെടുത്തുന്നു. ഇന്ത്യയിൽ കടൽവഴി ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം നാവിക സേനാ മേധാവി അഡ്മിറൽ സുനിൽ ലാമ്പാ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനും ദിവസങ്ങൾ മുമ്പേ കേരളത്തിലുൾപ്പെടെ തീരദേശ ജാഗ്രത ശക്തമാക്കിയിരുന്നു.

ബ്യൂട്ടി പാർലർ വെടിവെപ്പ്; പിന്നിൽ പെരുമ്പാവൂർ കേന്ദ്രമായി ഗുണ്ട സംഘം, വെടിവെപ്പ് നടത്തിയത് പെരുമ്പാവൂരുകാരൻ അനസും ഉപ്പള സ്വദേശി യൂസഫും, അധോലോക പണമിടപാടിന്‍റെ കഥയിങ്ങനെ...

അന്തർവാഹിനി വഴി ഭീകര പ്രവർത്തകർ നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നു നാവിക സേനാ മേധാവി പരസ്യമായി പറഞ്ഞില്ലെങ്കിലും ഇത്തരമൊരു ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പു കൊച്ചിയിൽ ചേർന്ന തുറമുഖങ്ങളുടെ സുരക്ഷാ അവലോകന യോഗത്തിൽ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ ഇതേപ്പറ്റി വെളിപ്പെടുത്തിയതിനെ തുടർന്നു മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് അടിയ‌ന്തര സുരക്ഷാ മുന്നറിയിപ്പു നൽകി.

Kochi

കടലിൽ കാണുന്ന അസ്വാഭാവികമായ എതൊരു ചലനവും ഉടൻ കോസ്റ്റൽ പൊലീസിനും ഫിഷറീസ് വകുപ്പിനും നൽകണമെന്നാണു നിർദ്ദശം. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പാക് പരിശീലനം നേടിയ ഭീകരർ ഇന്ത്യൻ മത്സ്യബന്ധന ബോട്ടിനെയാണ് കരുവാക്കിയത്. തട്ടിയെടുത്ത ബോട്ടിലാണ് ഭീകരർ മുംബൈ തീരത്ത് എത്തിയത്. പിന്നീടൊരു തവണ സ്ഫോടക വസ്തുക്കളുമാ‍യി എത്തിയ പാക് ബോട്ട് ഇന്ത്യൻ നാവിക സേനയുടെ ആക്രമണത്തിൽ കടലിൽ തന്നെ കത്തിയമർന്നു.

2008 നു ശേഷം രാജ്യത്തിന്‍റെ സമുദ്ര നിരീക്ഷണം പതിന്മടങ്ങ് ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ തീരദേശത്ത് കൂടി കടന്നു പോകുന്ന കപ്പലുകൾ, ബോട്ടുകൾ, മത്സ്യബന്ധന യാനങ്ങൾ എന്നിവ നിരീക്ഷിക്കാൻ ശേഷിയുള്ള റഡാർ ശൃംഖലാ സംവിധാനം നിലവിൽ വന്നു. തീരദേശ സുരക്ഷയുടെ ഭാഗമായി എല്ലാ തീരദേശ സംസ്ഥാനങ്ങളിലും കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി തീരദേശ ജാഗ്രതാ സമിതികൾ രൂപീക‌ൃതമായി.

ഇതോടെ മത്സ്യബന്ധന യാനങ്ങൾ വഴിയുള്ള നുഴഞ്ഞു കയറ്റത്തിനു സാധ്യത കുറഞ്ഞുവെന്നാണു വിലയിരുത്തൽ. അതേസമയം പാക് ചാരസംഘടന‍യായ ഐഎസ്ഐ ഭീകര പ്രവർത്തകരെ കടൽ വഴി ഇന്ത്യൻ തീരത്ത് എത്തിക്കാൻ പദ്ധതിയിടുന്നതായിട്ടാണ് ഇന്‍റലിജൻസ് ഏജൻസികളുടെ ആശങ്ക. ജെയ്ഷേ മുഹമ്മദ് പോലെയുള്ള ഭീകരർക്ക് സമുദ്രം വഴിയുള്ള നുഴഞ്ഞു കയറ്റത്തിലും ആക്രമണത്തിലും പ്രത്യേക പരിശീലനം നൽകുന്ന ക്യാംപുകൾ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്.

റിട്ട.പാക് സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം. ഈ സാധ്യത കണക്കിലെടുത്തു നാവിക സേനയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ നാവിക സേനയുടെ അന്തർവാഹിനികൾ ഇന്ത്യൻ മഹാസമുദ്രത്തിലും അറേബ്യൻ സമുദ്രത്തിലുമുൾപ്പെടെ നിരീക്ഷണം കൂടുതൽ ശക്തമാക്കി. കടലിന്‍റെ അടിത്തട്ടിൽ കൂടി നീങ്ങുന്ന അന്തർവാഹിനികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശേഷിയുള്ള സൈനിക വിമാനങ്ങളും സേനയ്ക്കുണ്ട്.

അന്തർവാഹിനികളിൽ എത്തുന്ന ഭീകരർക്ക് തീരത്ത് കടക്കണമെങ്കിൽ ബോട്ടുകളുടെയും വള്ളങ്ങളുടെയും സഹായം ആവശ്യമാണ്. അതിനാൽ നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്‍റെയും കപ്പലുകൾ നിരീക്ഷണം ശക്തമാക്കി. തീരത്തു ‌സംശ‍യാസ്പദമായ നീക്കങ്ങൾ ഏറ്റവും പെട്ടെന്നു ശ്രദ്ധയിൽ പെടുന്നത് മത്സ്യത്തൊഴിലാളി‌കളാണ്. അവരുടെ സേവനം പരമാവധി ലഭ്യമാക്കാനാണ് ശ്രമം. ഇതോടൊപ്പം ലക്ഷദ്വീപ്, മിനിക്കോയ്, കാർ നിക്കോബാർ മുതലായ ദ്വീപുകളിലും കടലിടുക്കുകളിലും സുരക്ഷാ ക്രമീകരണം ശക്തമാക്കി.

Ernakulam

English summary
The possibility of attacking the sea submarine in India; Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X