'ജോ ജോസഫ് സ്വന്തം ആൾ', തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയാകില്ലെന്ന് പിസി ജോർജ്
കൊച്ചി: തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പിസി ജോര്‍ജാകുമോ അതെന്ന ചര്‍ച്ചകള്‍ അന്തരീക്ഷത്തിലുണ്ട്. താന്‍ എന്‍ഡിഎയുടെ ഭാഗമല്ലെന്നും ഒരു കാരണവശാലും സ്ഥാനാര്‍ത്ഥിയാകില്ലെന്നും പിസി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഹിന്ദുമഹാ സമ്മേളനത്തില്‍ താന്‍ പങ്കെടുത്തത് സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചിട്ടല്ല. താന്‍ ഒരു ആശയം മുന്നോട്ട് വെക്കുകയും അതിന് വേണ്ടിയുളള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു. കോഴിക്കോട് കെ സുരേന്ദ്രന്റെ മകന്‍ വിവാഹത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ട് സംസാരിക്കുമെന്നും തന്നെ ഇടത് സര്‍ക്കാരിന്റെ പോലീസ് പാതിരാത്രി പിടിച്ച് കൊണ്ട് പോയപ്പോള്‍ പിന്തുണയുമായി വന്ന ആര്‍എസ്എസിനോടും ബിജെപിയോടുമുളള നന്ദി ഉണ്ടെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതി
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് തന്റെ നാട്ടുകാരനും സ്വന്തം ആളും ആണെന്നും പിസി ജോര്‍ജ് പറഞ്ഞു. ജോ ജോസഫിന്റെ കുടുംബം കേരള കോണ്‍ഗ്രസുകാരാണ്. ഈരാറ്റപേട്ടയില്‍ വെച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കണ്ടപ്പോള്‍ ജോ ജോസഫ് കെട്ടിപ്പിടിച്ച് ഉമ്മ തന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉമ തോമസിനെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസ് നേതാക്കളെ പോലും അപമാനിച്ചാണെന്ന് പിസി ജോര്‍ജ് കുറ്റപ്പെടുത്തി.
തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഡൊമിനിക് പ്രസന്റേഷനും ദീപ്തി മേരി വര്‍ഗീസും അടക്കമുളളവര്‍ പ്രതിഷേധമുളളവരാണ്. ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ വിഡി സതീശനെ കുറിച്ച് മോശം അഭിപ്രായമാണ് ഉളളതെന്നും സതീശന്റെ മാത്രം സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് തൃക്കാക്കരയില്‍ ഉമ തോമസിന് നഷ്ടമുണ്ടാകും എന്നും പിസി ജോര്‍ജ് പറഞ്ഞു. സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ഉമ തോമസിനോട് മുട്ടി നില്‍ക്കാന്‍ ജോ ജോസഫിന് സാധിക്കുമെന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. സഭയുടെ സ്വാധീനം കണ്ടുളള സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍ ശരിയാണെന്നും സഹതാപ തരംഗം നോക്കുന്ന കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇരുകൂട്ടരും വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ്. തൃക്കാക്കരയില്‍ ബിജെപി നിര്‍ണായക ശക്തി ആകില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി
43 വർഷത്തെ കൂട്ട്, വിവാഹ വാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും, അപൂർവ ചിത്രങ്ങൾ കാണാം