എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കാക്കരയില്‍ മേല്‍ക്കൈ ഉണ്ടെന്ന് യുഡിഎഫ് വിലയിരുത്തല്‍, വമ്പന്‍മാരുടെ നിര മണ്ഡലത്തിലേക്ക്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം ദിവസങ്ങള്‍ മാത്രം പിന്നിട്ടവേ മണ്ഡലത്തില്‍ മുന്‍തൂക്കം നേടിയെന്ന വിലയിരുത്തലില്‍ യുഡിഎഫ്. സംസ്ഥാന ഏകോപന സമിതി യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ വിവാദത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണ പ്രവചനാതീതമാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം ഇപ്പോഴുള്ള മുന്‍തൂക്കം നിലനിര്‍ത്തി പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുകയാണ് വേണ്ടതെന്നും യോഗം നിരീക്ഷിച്ചു. പ്രധാന നേതാക്കള്‍ എല്ലാം മണ്ഡലത്തിലേക്ക് അടുത്ത ദിവസങ്ങളിലായി എത്തും.

അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍

1

മെയ് 15 മുതല്‍ യുഡിഎഫിലെ പ്രധാന നേതാക്കള്‍ തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വോട്ടര്‍ പട്ടികയിലെ കൃത്യത ഉറപ്പാക്കാന്‍ സ്‌ക്വാഡ് വര്‍ക്ക് പോലുള്ള പ്രചാരണ പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗം തീരുമാനിച്ചു. വിലക്കയറ്റം മണ്ഡലത്തില്‍ പ്രധാന വിഷയമാക്കുമെന്ന് യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളും ഒപ്പം വിലക്കയറ്റവും പ്രധാന പ്രചാരണമാക്കാനാണ് തീരുമാനം. അതേസമയം യുഡിഎഫിന് അനുകൂലമല്ലാത്ത കാര്യങ്ങളും മണ്ഡലത്തിലുണ്ട്. കെവി തോമസ് എല്‍ഡിഎഫിനായി പ്രചാരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മെയ് പന്ത്രണ്ടിന് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും, തുടര്‍ന്ന് പ്രചാരണത്തിന് ഇറങ്ങുമെന്നും കെവി തോമസ് പ്രഖ്യാപിച്ചു. പല കാരണങ്ങള്‍ കൊണ്ടാണ് ജോ ജോസഫിനെ അനുകൂലിക്കുന്നത്. കോണ്‍ഗ്രസില്‍ കാണുന്ന ഏകാധിപത്യ സ്വഭാവം അടക്കം അതിന് കാരണമായെന്നും കെവി തോമസ് വ്യക്തമാക്കി. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് കഴിയണം. ഇത് സിപിഎം പോലെയുള്ള കേഡര്‍ പാര്‍ട്ടിയല്ല. വിമര്‍ശിച്ചാല്‍ സൈബര്‍ ആക്രമണമാണെന്നും കെവി തോമസ് പറഞ്ഞു. ജോ ജോസഫിന്റെ വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന് കരുണാകരന്‍ തൃശൂരില്‍ തോറ്റിട്ടില്ലേയെന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം.

എറണാകുളവും തൃശൂരും കോണ്‍ഗ്രസിന്റെ സ്വാധീനം മണ്ഡലങ്ങളാണെന്ന് പറയുന്നു. ഇതൊക്കെ പറയുമ്പോള്‍ മുമ്പ് ഈ മണ്ഡലങ്ങള്‍ കൈവിട്ട ചരിത്രമുണ്ട്. കോണ്‍ഗ്രസിന്റെ അമിതമായ ആത്മവിശ്വാസം എത്രമാത്രം ഗുണം ചെയ്യുമെന്ന് ആലോചിക്കണമെന്നും കെവി തോമസ് പറഞ്ഞു. ജോ ജോസഫിന്റെ വിജയം പറയാനായിട്ടില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പ്രചാരണം തുടര്‍ന്നുമുണ്ടാവും.

കോണ്‍ഗ്രസ് സൈബര്‍ ടീമിനെ ഉപയോഗിക്കുന്നത് കോണ്‍ഗ്രസിന് വേണ്ടിയല്ല. കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ളവരെ വെട്ടിനിരത്താന്‍ ആണെന്നും കെവി തോമസ് പറഞ്ഞു. അതേസമയം തൃക്കാക്കരയില്‍ എന്‍ഡിഎയും വിജയപ്രതീക്ഷയിലാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വന്‍ മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയതെന്ന് ജില്ലാ നേതൃ യോഗത്തില്‍ വിലയിരുത്തല്‍.

ദളിത് ഫോര്‍മുലയുമായി രാഹുല്‍ ഗുജറാത്തിലേക്ക്; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മോഡിലേക്ക്ദളിത് ഫോര്‍മുലയുമായി രാഹുല്‍ ഗുജറാത്തിലേക്ക്; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മോഡിലേക്ക്

Recommended Video

cmsvideo
മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

Ernakulam
English summary
thrikkakara bypoll: udf have upper hand in bypoll says coordination committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X