വോട്ടർമാരെക്കൊണ്ട് ചിന്തിപ്പിച്ച സിപിഎം സൈബർ കടന്നലുകൾക്ക് നന്ദി, പരിഹസിച്ച് വിടി ബൽറാം
കൊച്ചി: തൃക്കാക്കരയിൽ എന്തുകൊണ്ട് എൽഡിഎഫ് പരാജയപ്പെട്ടുവെന്ന് വിലയിരുത്തി മുൻ എംഎൽഎ വിടി ബൽറാം. നൂറാമത് സീറ്റ് കൂടി വിജയിച്ചാൽ ഭരണത്തിലിരിക്കുന്നവർ ഇനിയും എന്തു തോന്ന്യാസവും ചെയ്യാനുള്ള ഒരു ലൈസൻസായി മാറുമെന്ന് തൃക്കാക്കരയിലെ ജനം ചിന്തിച്ചുവെന്ന് വിടി ബൽറാം പറയുന്നു.
വിടി ബൽറാമിന്റെ പ്രതികരണം: 'ഉറപ്പാണ് എൽഡിഎഫ്, തുടർഭരണം എന്നൊക്കെ ഒരു പൊതുതെരഞ്ഞെടുപ്പിന് മുമ്പിൽ മുദ്രാവാക്യമുയർത്തുമ്പോൾ അത് സംസ്ഥാനത്തുടനീളം ആ പാർട്ടിക്കാർക്കും അനുഭാവികൾക്കുമൊക്കെ ആവേശം പകരും, തെരഞ്ഞെടുപ്പ് രംഗത്ത് അവരെ കൂടുതൽ കർമ്മനിരതരാക്കും. എന്നാൽ നിലവിൽത്തന്നെ 99 സീറ്റ് നേടി ഭരണം നടത്തുന്ന ഒരു സർക്കാർ ഒരു സീറ്റിൽ മാത്രം നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നിൽ വന്ന് ഇതോടെ ഞങ്ങൾ സെഞ്ച്വറി തികയ്ക്കും, ഉറപ്പാണ് 100 എന്നൊക്കെപ്പറഞ്ഞ് കാടുകുലുക്കി പ്രചരണം നടത്തിയാൽ അത് സാധാരണ ജനങ്ങൾക്കിടയിൽ ഒരുതരം ആശങ്കയാണ് സൃഷ്ടിക്കുക.
'തൃക്കാക്കരയില് എന്തുകൊണ്ട് ഇടതുപക്ഷം തോറ്റു'; പിഴച്ചതും തുണച്ചതും, പറയാനുണ്ട് പത്ത് കാരണങ്ങള്
99 സീറ്റ് ലഭിച്ചിട്ടും ചെയ്യാനാവാത്ത എന്ത് നല്ല കാര്യമാണ് ഇവർക്ക് നൂറാം സീറ്റ് ലഭിച്ചാൽ മാത്രം ചെയ്യാൻ ബാക്കിയുള്ളത് എന്നവർ സ്വാഭാവികമായും ചിന്തിക്കും. അതേസമയം ഈ സീറ്റിൽക്കൂടി വിജയിച്ചാൽ അത് ഇപ്പോൾത്തന്നെ ട്രാക്ക് തെറ്റിത്തുടങ്ങിയ ഭരണക്കാർക്ക് ഇനിയും എന്തു തോന്ന്യാസവും ചെയ്യാനുള്ള ഒരു ലൈസൻസായി മാറുമെന്ന നിലയിലാണ് സാധാരണ ജനങ്ങൾ ചിന്തിക്കുക. അത്തരത്തിലുള്ള 'അപകട'സാധ്യതകൾ ഒഴിവാക്കുക എന്നത് ജനാധിപത്യ വിവേകം മാത്രമല്ല, മനുഷ്യരുടെ അടിസ്ഥാനപരമായ ജൈവീക സ്വഭാവം കൂടിയാണ്.
അതാണ് കേരളത്തിനു വേണ്ടി തൃക്കാക്കരക്കാർ ചെയ്തത്. അമിതമായ അക്രമോത്സുകത പ്രചരണത്തിൽ കൊണ്ടുവന്ന് തൃക്കാക്കരയിലെ സാധാരണ വോട്ടറേക്കൊണ്ട് പോലും അങ്ങനെ ചിന്തിപ്പിച്ചു എന്നതാണ് സിപിഎമ്മിന്റെ പിആർ വിശാരദന്മാരുടേയും കടന്നലുകളെന്ന് സ്വയം പേരിട്ടുവിളിക്കുന്ന സൈബർ ഗുണ്ടകളുടേയും സംഭാവന. അവർക്ക് ഒരിക്കൽക്കൂടി നന്ദി''.
നാണിച്ച് ചിരിച്ച് ഭാവന, ഈ ചിരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ഭാവനയുടെ ചിത്രങ്ങൾ വൈറൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ കരണത്തേറ്റ കനത്ത അടിയാണ് തൃക്കാക്കരയിൽ ഉമാ തോമസിന്റെ വിജയത്തിലൂടെ കണ്ടത് എന്നാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. 'എൽ ഡി എഫിന്റെ ദുർഭരണത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ ശക്തമായ താക്കീത്. നാലു വോട്ടിനു വേണ്ടി ജാതി- മത വർഗീയ ചേരിതിരിവു സൃഷ്ടിച്ച സിപിഎമ്മിനും ഇടതുമുന്നണിക്കും ജനങ്ങൾ ശക്തമായ മുന്നറിയിപ്പു നൽകി. വർഗീയ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകെട്ടുണ്ടാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ ഭരണസംവിധാനം തൃക്കാക്കരയിൽ തമ്പടിച്ചിട്ടും ജനങ്ങൾ അവരെ തരിമ്പും വിശ്വസിച്ചില്ല.
അഹങ്കാരം മുറ്റിയ വാക്കുകളിലൂടെ ജനങ്ങളെ വെല്ലുവിളിച്ചവർക്കു ജനവിധിയിലൂടെയുള്ള മറുപടിയാണിത്. ജനദ്രോഹ ഭരണത്തിൽ മത്സരിക്കുന്ന കേരള -കേന്ദ്ര സർക്കാരുകളെ ജനം അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. ബി ജെ പി ക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്നും തൃക്കാക്കര ഒരിക്കൽക്കൂടി തെളിയിച്ചു. തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ. ഈ ഉജ്ജ്വല വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ യുഡിഎഫ് പ്രവർത്തകർക്കും ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ'.