• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃക്കാക്കര പണക്കിഴി വിവാദം: ചെയർപേഴ്സണന്റെ മുറി സീൽ ചെയ്തു, പുതിയ അടവിറക്കി അജിതാ തങ്കപ്പൻ...

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയിൽ ഓണക്കോടിക്കൊപ്പം പണം നൽകിയ സംഭവത്തിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ മുറി സീൽ ചെയ്തു. വിജിലൻസ് നിർദേശം നൽകിയത് അനുസരിച്ച് നഗരസഭാ സെക്രട്ടറിയാണ് മുറി സീൽ ചെയ്ത് നോട്ടീസ് പതിപ്പിച്ചിട്ടുള്ളത്. ചെയർപേഴ്സന്റെ മുറിയിലുള്ള സിസിടിവിയിലെ ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിൽ മുറി പൂട്ടി സീൽ ചെയ്തിട്ടുള്ളത്. വിജിലൻസ് അനുമതി നൽകുന്നതിന് മുമ്പ് മുറി തുറക്കാൻ പാടില്ലെന്ന് നിർദേശവും നൽകിയിട്ടുണ്ട്.

 ബിഗ് ബോസ് ആരാധകര്‍ ഞെട്ടലില്‍; സണ്ണി ലിയോണ്‍ ബിഗ് ബോസ് ഹൗസില്‍, സര്‍പ്രൈസ് എപ്പിസോഡ് ബിഗ് ബോസ് ആരാധകര്‍ ഞെട്ടലില്‍; സണ്ണി ലിയോണ്‍ ബിഗ് ബോസ് ഹൗസില്‍, സര്‍പ്രൈസ് എപ്പിസോഡ്

1


ചെയർപേഴ്സണന്റെ മുറിയിൽ നിന്നുള്ള കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, ഡിസിപിയു എന്നിവ അടക്കമുള്ള ഉപകരണങ്ങൾ തെളിവായി സംരക്ഷിക്കുന്നത് അടക്കമുള്ള നടപടികൾ വിജിലൻസിന് മുമ്പിൽ ബാക്കിയുണ്ട്. ഇത് കണക്കിലെടുത്താണ് നോട്ടീസ് പതിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കൌൺസിലർമാർ കവറുമായി പോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ ഈ കവറിൽ പണമായിരുന്നോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായാണ് മുറി സീൽ ചെയ്തിട്ടുള്ളത്.

2

ഓണക്കോടിക്കൊപ്പം നഗരസഭാ ചെയർപേഴ്സൺ 10000 രൂപം നൽകിയ സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് ഉദ്യോഗസ്ഥർ കൌൺസിലർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ചെയർപേഴ്സൺ ഏത് സമയത്താണ് ഓഫീസിലേക്ക് വിളിപ്പിച്ചത്, കവറിൽ എത്ര രൂപയാണ് ഉണ്ടായിരുന്നത് എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് അന്വേഷിച്ചത്.

3

ഇതിനിടെ വ്യാഴാഴ്ച വിജിലൻസ് സംഘം ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച വിജിലൻസ് സംഘം പരിശോധനയ്ക്ക് വേണ്ടി എത്തുന്നതിന് മുമ്പായി ചെയർപേഴ്സൺ അജിതാ തങ്കപ്പൻ പരിശോധനയുമായി സഹകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല ഉദ്യോഗസ്ഥരെത്തുമ്പോഴേക്ക് ഓഫീസ് പൂട്ടി പുറത്തേക്ക് പോകുകയായിരുന്നു. പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഓഫീസിലേക്ക് വരാൻ തയ്യാറായില്ല.

4

ഓണത്തിന് തൊട്ടുമുമ്പ് തൃക്കാക്കരയിൽ ഓണക്കോടിക്കൊപ്പം നഗരസഭാ കൌൺസിലർമാർക്ക് 10000 രൂപ വീതം നൽകിയ സംഭവം വിവാദമായതോടെയാണ് വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്. ആദ്യം പണം വാങ്ങിയ ചിലർ ഇത് തിരിച്ചേൽപ്പിക്കുകയും വിജിലൻസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകുമായിരുന്നു. ഇതോടെയാണ് ഈ സംഭവം പുറത്തറിയുന്നത്.
കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കൗൺസിലർമാർക്ക് ഇത്തരത്തിൽ 10000 രൂപ വീതം നൽകാൻ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്ന സാഹചര്യത്തിൽ ചെയർപേഴ്സൻ എങ്ങനെയാണ് ഇത്തരത്തിൽ നൽകാനുള്ള പണം കണ്ടെത്തിയതെന്നാണ് നഗരസഭാംഗങ്ങളിൽ പലരും സംശയം ഉന്നയിച്ച് രംഗത്തെത്തിയത്.

5

പണമല്ല പരാതി നൽകിയ കവറാണ് താൻ സ്വീകരിച്ചതെന്ന വാദം ചെയർപേഴ്സണൻ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായ തെളിവുകളാണ് സംഭവം നടന്ന് ദിവസങ്ങൾക്കകം പുറത്തുവന്നിട്ടുള്ളത്. അതേ സമയം പണമാണ് നൽകിയതെന്ന് സ്ഥിരീകരിച്ച് കൂടുതൽ ഭരണപക്ഷം കൗൺസിലർമാരും രംഗത്തെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിരുന്നു. ഇതോടെ ചെയർപേഴ്സൺ പ്രതിരോധത്തിലാവുകയായിരുന്നു.

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

  'നിലനിൽക്കുന്നതും നിരുപാധികവുമായ സ്നേഹം'; കടല്‍തീരത്ത് സഹോദരിയുമായി മഡോണയുടെ ഫോട്ടോഷൂട്ട്.. ചിത്രങ്ങള്‍ കാണാം

  നിങ്ങളിതെങ്ങോട്ടാണ് പോലീസ്!! കടുത്ത ഭാഷയില്‍ അരുണ്‍ ഗോപി... അടിച്ചു പയ്യന്റെ കേള്‍വി തകരാറിലാക്കിനിങ്ങളിതെങ്ങോട്ടാണ് പോലീസ്!! കടുത്ത ഭാഷയില്‍ അരുണ്‍ ഗോപി... അടിച്ചു പയ്യന്റെ കേള്‍വി തകരാറിലാക്കി

  Ernakulam
  English summary
  Thrikkakkara municipal corporation Chair person's room seales by Vigilence for the probe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X