എയര്‍ ഇന്ത്യ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞത് ട്രാവല്‍ ഏജന്‍സികളും; സമരം അവസാനിച്ചത് ആശ്വാസം
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിലെ മിന്നല്‍ പണിമുടക്കില്‍ നട്ടം തിരിഞ്ഞത് യാത്രക്കാര്‍ മാത്രമല്ല ട്രാവല്‍ ഏജന്‍സികളും. ട്രാവല്‍, ടൂറിസം ഏജന്‍സികളെയും കാര്യമായി തന്നെ ഇത് ബാധിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചതെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. അതേസമയം സമരം അവസാനിച്ചത് ഇവര്‍ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.
പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാമെന്ന വിമാനക്കമ്പനി അധികൃതരുടെ ഉറപ്പില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ യൂണിയന് അറിയിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കൂട്ട അവധിയെടുത്ത ജീവനക്കാരെ എത്രയും പെട്ടെന്ന് തിരിച്ച് ജോലിയില്‍ തിരികെ എടുക്കുമെന്ന് കമ്പനിയും ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ലേബര്‍ കമ്മീഷണറുടെ ഓഫീസാണ് ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പായ കാര്യം അറിയിച്ചത്. പ്രതിസന്ധിയിലെ തുടര്‍ന്ന് നേരത്തെ 170ലേറെ സര്‍വീസുകളായിരുന്നു റദ്ദാക്കിയിരുന്നത്. എയര്‍ ഇന്ത്യ എംപ്ലോയീസ് യൂണിയന് പ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുത്ത ചര്‍ച്ച ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ വെച്ചാണ് നടന്നത്.
ജീവനക്കാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന കാര്യമടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജീവനക്കാരുടെ സമരം.
അതേസമയം സമരത്തിന്റെ സമയത്ത് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു യാത്രക്കാര്‍ വലഞ്ഞത്. വിമാന ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നിവയില്‍ കുറവാണ്. അതുകൊണ്ട് ഗള്‍ഫിലേക്ക് പോകുന്നവര്‍ അടക്കം ടിക്കറ്റുകള്‍ക്ക് ഈ സര്‍വീസുകളെയാണ് ആശ്രയിക്കാറുള്ളത്.
എന്നാല്‍ ഇവരെല്ലാം പ്രതിസന്ധിയിലാവുകയായിരുന്നു. അതേസമയം ഒരാഴ്ച്ചയെങ്കിലും കഴിഞ്ഞ് മാത്രമേ ഇനി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്കിംഗ് വരാന്‍ സാധ്യതയുള്ളൂ എന്നാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. പലര്‍ക്കും ടിക്കറ്റിലൂടെ ലഭിക്കുന്ന കമ്മീഷന് വരെ നഷ്ടമായിട്ടുണ്ട്.
ട്രാവല്‍ ഏജന്‍സികള്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്കി ചെയ്യിക്കാനാണ് താല്പര്യപ്പെടുന്നതെന്നും ട്രാവല്‍ ഏജന്റുമാര്‍ പറുയന്നു. അതിന് പ്രധാന കാരണം മറ്റ് വിമാനക്കമ്പനികളേക്കാള്‍ ടിക്കറ്റിനുള്ള കമ്മീഷന് നിരക്ക് ടാറ്റയുടെ ഉടമസ്ഥയിലുള്ള വിമാനങ്ങളില്‍ കൂടുതലായത് കൊണ്ടാണ്.
മറ്റ് കമ്പനികളില്‍ ഇരുന്നൂറ് രൂപ കമ്മീഷന് ലഭിക്കുകയാണെങ്കില്‍ എയര്‍ ഇന്ത്യയില്‍ അത് 300 രൂപയായിരിക്കും. അതുപോലെ ടാറ്റയുടെ വിമാനങ്ങളില്‍ ടിക്കറ്റ് നിരക്കും കുറവാണ്. നേരത്തെ സമരത്തെ തുടര്‍ന്ന് നാല് വിമാനത്താവളങ്ങളില്‍ മാത്രം നാല്‍പ്പതോളം സര്‍വീസുകളാണ് റദ്ദാക്കിയത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications