എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകള്‍ വൈഗയെ പുഴയിലെറിഞ്ഞെന്ന് സനുവിന്റെ മൊഴി, പിന്നാലെ ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടു, നടന്നില്ല

Google Oneindia Malayalam News

കൊച്ചി: കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തില്‍ പിതാവ് സനു മോഹനില്‍ നിന്ന് പൊലീസിന് നിര്‍ണായക മൊഴി ലഭിച്ചതായി വിവരം. വൈഗയെ പുഴയില്‍ എറിഞ്ഞ് കൊന്നത് താനാണെന്ന് സനു സമ്മതിച്ചു. അതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും സനു പറഞ്ഞു. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

kerala

അതേസമയം, സനുവിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് സനുവിനെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. നിലവില്‍ സനു മോഹനെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാകും അറസ്റ്റ്. കഴിഞ്ഞ മാസം 22നാണ് വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശൂര്‍ പൂരം നടത്താതിരിക്കാന്‍ കുപ്രചരണം: ആചാരം അട്ടിമറിക്കാന്‍ കടും പിടിത്തം അരുത്:സന്ദീപ് വാര്യര്‍തൃശൂര്‍ പൂരം നടത്താതിരിക്കാന്‍ കുപ്രചരണം: ആചാരം അട്ടിമറിക്കാന്‍ കടും പിടിത്തം അരുത്:സന്ദീപ് വാര്യര്‍

സംഭവത്തിന് പിന്നാലെ ഒളിവില്‍ കഴിഞ്ഞിരുന്ന സനു മോഹന്‍ കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടത്തില്‍ നിന്ന് അറ്റസ്റ്റിലായത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ നിന്ന് ചിലര്‍ സനു മോഹനെ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇയാല്‍ക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതോടെയാണ് സനുമോഹന്‍ പടിയിലായിട്ടുള്ളത്.

ഇടതുപക്ഷത്തിന് നെഞ്ചിടിപ്പ് നാലിടത്ത്, നിലമ്പൂരും തൃപ്പൂണിത്തുറയും കോണ്‍ഗ്രസ് കളിച്ചത് ആ തന്ത്രംഇടതുപക്ഷത്തിന് നെഞ്ചിടിപ്പ് നാലിടത്ത്, നിലമ്പൂരും തൃപ്പൂണിത്തുറയും കോണ്‍ഗ്രസ് കളിച്ചത് ആ തന്ത്രം

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

നേരത്തെ മോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം കോയമ്പത്തൂരില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. തമിഴ്നാട് പോലീസ് ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ഈ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കും. ഇന്നലെ രാത്രി വൈകിയാണ് സനു മോഹനെ കൊച്ചിയിലെത്തിച്ചത്. ഇവിടെ വച്ച് തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്ന് രാവിലെ 11.30ഓടെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണും. അതേസമയം, മരിച്ച വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്ന വാര്‍ത്തയും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധം; ജില്ലകള്‍ക്ക് 5 കോടി വീതം അനുവദിച്ചു... രോഗികള്‍ കൂടാന്‍ സാധ്യതകൊവിഡ് പ്രതിരോധം; ജില്ലകള്‍ക്ക് 5 കോടി വീതം അനുവദിച്ചു... രോഗികള്‍ കൂടാന്‍ സാധ്യത

 ഡിംപൽ ഓവർ ആക്ടിംഗ് ചെയ്യില്ലേ? ലാലേട്ടന്റെ കിടിലൻ മറുപടി, മണിക്കുട്ടനുള്ള സമ്മാനം വീഡിയോ കോളിൽ ഡിംപൽ ഓവർ ആക്ടിംഗ് ചെയ്യില്ലേ? ലാലേട്ടന്റെ കിടിലൻ മറുപടി, മണിക്കുട്ടനുള്ള സമ്മാനം വീഡിയോ കോളിൽ

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Sanu Mohan confesses to throwing Vaiga into river | Oneindia Malayalam

Ernakulam
English summary
Vaiga murder: Police have received crucial information from Sanu Mohan regarding Vaiga Death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X