എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാക്കിയിട്ട മൈക്കിള്‍ ജാക്‌സണ്‍ വൈറല്‍; ഡാന്‍സ് ചെയ്ത് ഗതാഗതം നിയന്ത്രിച്ച് പോലീസുകാരന്‍

Google Oneindia Malayalam News

കൊച്ചി: നഗരത്തില്‍ ആകെ ഇപ്പോള്‍ ചര്‍ച്ചാവിഷയം ഒരു പോലീസുകാരനാണ്. നാട്ടുകാരെല്ലാം അദ്ദേഹത്തെ കാണാനെത്തുന്നു. ഫോട്ടോയും വീഡിയോയും എടുക്കുന്നു. കേട്ടിട്ട് അതിശയം തോന്നുന്നുവല്ലേ. എന്നാല്‍ കണ്ടാല്‍ അതിലേറെ ഞെട്ടും. ഈ പോലീസുകാരന്‍ അറിയപ്പെടുന്നത് തന്നെ കാക്കിയിട്ട മൈക്കില്‍ ജാക്‌സനെന്നാണ്. അദ്ദേഹത്തിന്റെ ഗതാഗത നിയന്ത്രണം ഡാന്‍സ് കളിച്ച് കൊണ്ടാണ്. അതെങ്ങനെ പറ്റുമെന്നായിരുന്നു. ചടുല നൃത്തങ്ങളിലൂടെ അദ്ദേഹം ഓരോ വണ്ടിയെയും ആംഗ്യം കാണിച്ച് കടത്തി വിടുന്നത്. ഇതിനോടകം പോലീസുകാരന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ ഇത് കാണാനായി അവിടേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

എനിക്ക് സംരക്ഷണം തരൂ, കനയ്യലാല്‍ കരഞ്ഞ് പറഞ്ഞു, പോലീസ് കേട്ടില്ല, ഉദയ്പൂരിലെ യാഥാര്‍ത്ഥ്യം....എനിക്ക് സംരക്ഷണം തരൂ, കനയ്യലാല്‍ കരഞ്ഞ് പറഞ്ഞു, പോലീസ് കേട്ടില്ല, ഉദയ്പൂരിലെ യാഥാര്‍ത്ഥ്യം....

1

നോര്‍ത്ത് പറവൂരിലെ കെഎംകെ ജംഗ്ഷനിലാണ് ഈ ന്യൂജെന്‍ പോലീസുള്ളത്. യഥാര്‍ത്ഥത്തില്‍ അത് ഡാന്‍സ് അല്ലെന്ന് പൊട്ടിച്ചിരിച്ച് കൊണ്ട് സോഷ്യല്‍ മീഡിയ താരമായ പോലീസുകാരന്‍ തോമസ് പറയുന്നു. വണ്ടികളുടെ എണ്ണം കൂടി വരുന്നതിന് അനുസരിച്ച് തന്റെ സ്പീഡ് കൂടുന്നതാണെന്ന് തോമസ് വ്യക്തമാക്കി. ആളുകള്‍ അത് ഡാന്‍സായി എടുത്തതിലുള്ള ചിരിയും തമാശയുമെല്ലാം അദ്ദേഹത്തിന്റെ മുഖത്തുണ്ട്. താന്‍ ഇരുപത് വര്‍ഷത്തോളം പട്ടാളത്തിലായിരുന്നു. ബിഎസ്എഫിലായിരുന്നു ഞാന്‍. കൂടുതലും പഞ്ചാബ് കശ്മീര്‍ ഒക്കെയായിരുന്നു. അവിടെ നിന്ന് കിട്ടിയ ധൈര്യവും ഊര്‍ജവുമൊക്കെ ഇതിലുണ്ട്. അതാണ് സഹായിക്കുന്നതെന്നും തോമസ് പറഞ്ഞു.

തോമസ് ഗതാഗതം നിയന്ത്രിക്കുന്നത് കാണാന്‍ നിരവധി പേരാണ് നിത്യേന എത്തുന്നത്. മൊബൈല്‍ ആ ഡാന്‍സ് പകര്‍ത്തുന്നുമുണ്ട്. നമ്മള്‍ പൂര്‍ണമായും ആ ജോലിയില്‍ അലിഞ്ഞുചേര്‍ന്നു. പിന്നെ നമുക്കൊരു ഊര്‍ജമായി അത് മാറുമെന്ന് ജോര്‍ജ് പറയുന്നു. ഡാന്‍സ് എന്ന് പറയുമ്പോള്‍ പൊട്ടിച്ചിരിയാണ് അദ്ദേഹത്തിന് ഉത്തരമായി പറയാനുള്ളത്. തന്റെ ഡാന്‍സ് കണ്ട് വണ്ടിയില്‍ പോകുന്നവരൊക്കെ നില്‍ക്കാറുണ്ട്. അവരോട് പോകാന്‍ പറഞ്ഞാല്‍ പോകില്ല. സാറിന്റെ ഡാന്‍സൊന്ന് കാണാനാണ് വന്നതെന്ന് ഇവര്‍ പറയും. ഈ സമയത്ത് ഒന്ന് മാറാന്‍ പറ്റില്ല. കാരണം ഇവിടെ വന്‍ ബ്ലോക്കാണ്. പൊട്ടന്‍തെരുവ് ആയിരുന്നു ഇത്. പിന്നീടാണ് കെഎംകെ ജംഗ്ഷനാണ്. വലിയ തിരിക്കാണ് ഇവിടെയെന്നും തോമസ് പറയുന്നു.

ചില സമയത്ത് ഇവിടെയാകെ ബ്ലോക്കായി പോയും. പെട്ടെന്ന് നമുക്ക് വണ്ടികള്‍ റിലീസ് ചെയ്യാന്‍ പറ്റില്ല. ഡാന്‍സ് കണ്ട് ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നും മസ്‌കറ്റില്‍ നിന്നുമെല്ലാം വിളി വന്നു. എവിടെ നിന്നൊക്കെയാണ് വിളി വന്നതെന്ന് എനിക്ക് പോലും മനസ്സിലായിട്ടില്ല. രാത്രി പന്ത്രണ്ട് മണി വരെയാണ് വിളി. കേരളത്തിലെ സകലമാന ഇടത്ത് നിന്നും വിളിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമേ ദില്ലി, മധ്യപ്രദേശ്, കുടക പോലുള്ള സ്ഥലങ്ങളില്‍ നിന്നെല്ലാം 2500 കോളുകളെങ്കിലും വീഡിയോ വൈറലായ ശേഷം തന്നെ തേടി വന്നിട്ടുണ്ടെന്ന് തോമസ് പറയുന്നു. ദൈവം ആയുസ്സും ആരോഗ്യവും തന്നാല്‍ എത്ര കാലം വേണമെങ്കിലും ഈ ജോലി ചെയ്യാമെന്നും തോമസ് പറഞ്ഞു.

മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രിമീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

Ernakulam
English summary
viral: policeman who controls traffic with dance step, social media calls him michael jackson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X