• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലാല എസ്റ്റേറ്റില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം; വനാതിര്‍ത്തിയില്‍ മരങ്ങള്‍ നശിപ്പിച്ചു

Google Oneindia Malayalam News

അങ്കമാലി: എറണാകുളം അങ്കമാലിയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കല്ലാല എസ്‌റ്റേറ്റില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം. ഇവിടെയുള്ള ക്വാര്‍ട്ടേഴ്‌സുകളുടെ മുന്നിലൂടെയാണ് കടന്നുപോയത്. നാട്ടുകാരെ ആകെ ഭയപ്പെടുത്തിയിരിക്കുകയാണ്. തൊഴിലാളികളുടെ വാഴക്കൃഷി അടക്കം കാട്ടാനകള്‍ നശിപ്പിച്ചു. കുറച്ച് ദിവസങ്ങളായി ഈ ഭാഗത്ത് കാട്ടാനക്കൂട്ടം തങ്ങുന്നുണ്ട്.

നിരന്തരം എത്തുന്നത് ആകെ ഭയപ്പെടുത്തുന്നു. റോഡിലും ക്വാര്‍ട്ടേഴ്‌സിന്റെ പരിസരത്തുമെല്ലാം കാട്ടാനക്കൂട്ടം എല്ലാദിവസവും എത്തുന്നത് നാട്ടുകാരെ ഭയപ്പെടുത്തിയിരിക്കുകയാണ്. മണിക്കൂറുകളോളം ഇത് ജനവാസ മേഖലയില്‍ തങ്ങുന്നത്. അതിന് ശേഷമാണ് മടങ്ങുന്നത്.

അതേസമയം ജില്ലയിലെ കുടിവെള്ളത്തിന്റെ കൃത്യമായ ലഭ്യതയും ഗുണനിലവാരവും അളവും ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായ 'ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍' കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.

20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി

ഇതിനായി താലൂക്ക് തലത്തില്‍ ഈ മാസം അവസാനത്തോടെ പ്രത്യേക ഡ്രൈവ് ആരംഭിക്കും. റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അതത് താലൂക്കുകളിലെ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പരിശോധന നടത്തുക.

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

ജില്ലയില്‍ കുടിവെള്ള വിതരണത്തിനായി ജലം ശേഖരിക്കുന്ന സ്രോതസ്സുകള്‍ ഏതൊക്കെയെന്ന് പൊതുജന പങ്കാളിത്തത്തോടെ കണ്ടെത്തുകയും കൃത്യമായ ഇടവേളകളില്‍ പരിശോധന ഉറപ്പാക്കുകയും ചെയ്യും. വാട്ടര്‍ അതോറിറ്റിയുടെ പ്ലാന്റുകളിലും ഗുണനിലവാര പരിശോധനയുണ്ടാകും.

ആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യംആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യം

വാട്ടര്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവില്‍ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേടുകളുണ്ടോ എന്ന് വിലയിരുത്തും. ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ബില്‍ സംവിധാനം നിര്‍ബന്ധമാക്കും.ജില്ലയിലെ ജല ലഭ്യതയും ജലവിനിയോഗവും സംബന്ധിച്ച പഠനം നടത്തുവാനും യോഗത്തില്‍ ധാരണയായി. കുടിവെള്ളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു.

അതേസമയം മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തും ശ്രദ്ധ നേടുന്നു. ജെവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അജൈവമാലിന്യ ശേഖരണത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,94,035 രൂപയാണ് പഞ്ചായത്തില്‍ ലഭിച്ചത്.

പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നായി 28 ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ മുഖേനയാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത്. മാസത്തില്‍ 15 ദിവസം വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കും.

Ernakulam
English summary
wild elephants destoying agriculture in kallala estate, a big nuisance to locals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X