Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; ലിന്‍സിയെ നിലത്തിട്ട് ചവിട്ടി ബോധരഹിതയാക്കി, ക്രൂര കൊലപാതകം

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന്. രണ്ട് ദിവസം മുമ്പാണ് യുവതിയെ എറണാകുളത്തെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ ലിന്‍സി (26) ആണ് അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ തൃത്തല്ലൂര്‍ ജെസില്‍ ജലീലിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ജെസിലും ലിന്‍സിയും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവരുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ട കടബാധ്യതകള്‍ എന്നിവ പറഞ്ഞാണ് തര്‍ക്കം ആരംഭിച്ചത്. ഈ സമയത്ത് ജെസില്‍ ലിന്‍സിയുടെ മുഖത്ത് അടിച്ചു. താഴെവീണ ലിന്‍സിയെ അവശനിലയിലാക്കി. ബോധരഹിതയായിട്ടും ആശുപത്രിയില്‍ എത്തിക്കാതെ വീട്ടുകാരെ ഫോണില്‍ വിളിച്ച് കുളിമുറിയില്‍ വീണ് ബോധം നഷ്ടപ്പെട്ടതായി പറഞ്ഞു.

kerala police

ഇതിന് ശേഷം വീട്ടുകാര്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയായിരുന്നു മരണം. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. എസ് ഐമാരായ എയിന്‍ ബാബു, ഫൈസല്‍, രാജേഷ്, കെ ചെല്ലപ്പന്‍, എ എസ് ഐ സിമി, ഷിഹാബ്, രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് രാവിലെ 9 മണിക്ക് പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍ അടക്കും.

അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും യുവതിയെ ആണ്‍സുഹൃത്ത് മര്‍ദ്ദിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ കീഴ്‌പ്പെടുത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം പയറ്റുവിളയിലാണ് സംഭവം. ശബ്ദം കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിത്തുറന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു.

നരുവാമ്മൂട് സ്വദേശിയായ കരടി ഉണ്ണി എന്ന് വിളിക്കുന്ന അനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അനില്‍. ഈ അടുത്താണ് വധശ്രമക്കേസില്‍ നിന്ന് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. യുവതി വിവാഹിതയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അനിലും യുവതിയും പയറ്റുവിളയിലെ വാടക വീട്ടില്‍ ഒരുമിച്ച് കഴിയുകയായിരുന്നു.

യുവതിയുടെ ആദ്യ ബന്ധത്തിലെ കുട്ടിയും ഒപ്പമുണ്ടായിരുന്നു. വീട്ടില്‍ വച്ച് കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി പിരിയാമെന്ന് ആവശ്യപ്പെട്ടതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. ആദ്യം മര്‍ദ്ദിച്ചതിന് ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയ അനില്‍ വീട്ടില്‍ തിരിച്ചെത്തി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പീഡിപ്പിച്ചിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കഴുത്തില്‍ തോര്‍ത്ത് മുറുക്കി അവശയാക്കിയ ശേഷം പുതപ്പ് ഉപയോഗിച്ച് ഫാനില്‍ കെട്ടിത്തൂക്കുമ്പോഴായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് കൃത്യസമയത്ത് എത്തി ഇടപെട്ടത് കൊണ്ട് മാത്രമാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+