• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യൂ ട്യൂബിൽ നോക്കിയും കള്ളവാറ്റ്: മലയോര മേഖലയിൽ വീടുകളിൽ കള്ളവാറ്റ് കൂടുന്നതായി എക്സൈസ്

കണ്ണൂർ: ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം കണ്ണൂർ ജില്ലയിലെ മലയോരത്തെ
വീടുകളിൽ കള്ളവാറ്റ് കൂടിയതായി എക്സൈസ് വകുപ്പ് അധികൃതർ. കൊ വിഡ് നിയന്ത്രണങ്ങൾ കാരണം ബാറുകൾ അടയ്ക്കുകയും മദ്യവിതരണം നിലയ്ക്കുകയും ചെയ്തതോടെയാണ് മദ്യപൻമാർ ബദൽ മാർഗം തേടിപ്പോയത്. മദ്യാസക്തിയുള്ളവർ രഹസ്യമായി വീടുകളിൽ മദ്യം വാറ്റാനുള്ള ശ്രമം നടത്തുന്നതായാണ് എക്സൈസ് പറയുന്നത് വരും കാലങ്ങളിൽ ഇതു മദ്യദുരന്തത്തിലടക്കം കാര്യങ്ങൾ എത്തിക്കുമെന്നാണ് എക്സൈസ് നൽകുന്ന മുന്നറിയിപ്പ്.

പ്രഷർകുക്കറും പഴവർഗങ്ങളും മറ്റും ഉപയോഗിച്ച് പല വീടുകളിലും വാറ്റ് നടക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. വിവിധ തരത്തിലുള്ള
മദ്യമുണ്ടാക്കാനുള്ള ക്ളാസുകൾ ഇപ്പോൾ യൂട്യൂബിലും വ്യാപകമായിരിക്കുകയാണ്. യൂട്യൂബിലെ ഇത്തരംക്ലാസുകൾക്ക് വൻതോതിൽ ലൈക്കും കമന്റുമാണ് ലഭിക്കുന്നത്. വിദേശത്തുള്ളവരാണ് ഇത് പഠിപ്പിക്കുന്നത്. ഇന്ത്യയിൽ ഇത് നിയമവിരുദ്ധമാണെന്നും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്നും അവർ ഉപദേശിക്കുന്നുമുണ്ട്.


വീടുകളിൽനിന്ന് സ്വകാര്യമായി വാറ്റുന്നത് പിടിക്കപ്പെട്ടാൽ അത് അനധികൃത മദ്യനിർമാണത്തിന്റെ പരിധിയിൽ വരുമെന്നും ഇതിന് പത്തുവർഷംവരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം. അൻസാരി ബീഗു അറിയിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് ഇത്തരം ചില കേസുകൾ വർധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പിലെ ഒരു വീട്ടിൽനിന്ന് 20 ലിറ്റർ കോട പിടികൂടിയിരുന്നു. ഇതിൽനിന്ന് ഏഴുലിറ്റർവരെ ചാരായം ഉണ്ടാക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നാട്ടിലെമ്പാടും കള്ളവാറ്റ് വർധിക്കുമ്പോഴും എക്സൈസിന് ഈ വിഷയത്തിൽ നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലമായതിനാൽ ഇതുസംബന്ധിച്ച് വിവരം ലഭിക്കാനും വീടുകളിൽ കയറിപരിശോധന നടത്താനും സാഹചര്യം കുറവാണ്.

പിടിക്കപ്പെട്ടവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയും വേണം. ഇത്തരം നൂലാമാലകൾ ഉണ്ടെങ്കിലും അനധികൃത മദ്യനിർമാണവും വിൽപ്പനയും തടയുന്നുണ്ടെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. വീടുകളിൽ മദ്യം ഉണ്ടാക്കാനുള്ള വഴിപറഞ്ഞുകൊടുക്കുന്ന വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വീട്ടിനുള്ളിലായതിനാൽ അന്വേഷിച്ച് നടപടിയെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്നുംഅദ്ദേഹം പറഞ്ഞു. ചില അരിഷ്ടങ്ങളിൽ മദ്യം ചേർത്ത് വിതരണംചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അരിഷ്ടങ്ങളിൽ സ്വാഭാവികമായിത്തന്നെ ആൽക്കഹോളിന്റെ അംശം ഉണ്ടാവും. അത് 12 ശതമാനംവരെ വരും. കള്ളിൽ 8.1-ൽ കൂടുതൽ വന്നാൽ അതും അനധികൃതമാകും. വീഞ്ഞുപോലും ഉണ്ടാക്കാൻ നിയമം അനുവദിക്കുന്നില്ല-അൻസാരി ബീഗു പറഞ്ഞു.

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

cmsvideo
  61k Covid deaths not counted in Gujarat: Report

  ബാറുകളും മദ്യവിതരണകേന്ദ്രങ്ങളും അടച്ചതോടെ അയൽസംസ്ഥാനത്തുനിന്നുള്ള മദ്യകടത്തും കൂടിയിട്ടുണ്ട്. നേരത്തെ വാങ്ങിസൂക്ഷിച്ച മദ്യം അഞ്ചും പത്തും ഇരട്ടി വിലയ്ക്ക് വിൽക്കുന്നുമുണ്ട്. കണ്ണൂർ ജില്ലയിലെ മലയോരമേഖലകളിലും മറ്റും നാടൻവാറ്റുകാർ വൻ സംഘങ്ങളായാണ് പ്രവർത്തിക്കുന്നത്‌

  പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  Excise says counterfeit liquor sales on rise In homes in hilly region
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X