കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍മീഡിയയിലൂടെ വിദ്വേഷ പ്രചാരണം:കണ്ണൂരില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

Google Oneindia Malayalam News

തലശേരി: സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചരണത്തിനെതിരെ കണ്ണൂര്‍ ജില്ലയില്‍ പൊലിസ് നടപടി കര്‍ശനമാക്കി.ഇതരമതവിദ്വേഷവും സ്പര്‍ധയുമുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളിടുന്നവര്‍ക്കെതിരെയാണ് സൈബര്‍ പൊലിസിന്റെ സഹായത്തോടെ ജില്ലാപൊലിസ് നടപടി തുടങ്ങിയത്. ജില്ലയിലെ മുഴുവന്‍ പൊലിസ് സ്‌റ്റേഷനുകളിലും ഇതുസംബന്ധിച്ചു ജാഗ്രതാസന്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെയാണ് പൊലിസ് സ്‌റ്റേഷനുകളില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുള്ളത്.

rrest11-1653038695.jpg -P


ഇത്തരം വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെയും പോസ്റ്റുകളിടുന്നവരെയും ഷെയര്‍ചെയ്യുന്നവരെയും ഉടന്‍ അറസ്റ്റു ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം.ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ പൊലിസ് നടപടി ശക്തമാക്കിയിരുന്നു. വിദ്വേഷ പ്രചരണം നടത്തിയ 11 പേരെ അറസ്റ്റു ചെയ്തിരുന്നു.

ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് നടത്തിയ ജനമഹാസംഗമത്തിന്റെ ഭാഗമായി ഒരു കുട്ടിമുഴക്കിയ അവലുംമലരും മുദ്രാവാക്യം പ്രകോപനംസൃഷ്ടിച്ച സാഹചര്യത്തില്‍ വീണ്ടും സോഷ്യല്‍മീഡിയിലൂടെ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്വേഷം നിറഞ്ഞ പോസ്റ്റുകളും വീഡിയോയയും പ്രചരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലിസ്‌ മേധാവി ആര്‍. ഇളങ്കയോടെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ പൊലിസ് അന്വേഷണം ശക്തമാക്കിയത്.

ആലപ്പുഴയിലെ പോപ്പുലര്‍ഫ്രണ്ട് പ്രകടനത്തിന് അനുകൂലമായി ഫെയ്‌സ് ബുക്ക് പോസ്റ്റിടുകയും ഇതര മത വിദ്വേഷം നടത്തുകയും ചെയ്തതിന് കണ്ണൂര്‍ സ്വദേശികളായ എം.ലമീര്‍, ആരിഫ് എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ പോസ്റ്റ്‌വിദ്വേഷം പരത്തുന്നതിനാലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ നിയമനടപടികള്‍ക്കായി ഇരുവരെയും ഫെയ്‌സ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ വിദ്വേഷ പ്രചരണം നടത്തിയതായി കണ്ടെത്തിയ നിരവധി പേരുടെ ലിസ്റ്റ് പൊലിസ് തയ്യാറാക്കിയിട്ടുണ്ട്. വരും ദിനങ്ങളില്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പൊലിസ് നല്‍കുന്ന വിവരം.

English summary
Hate campaign through social media: A case was registered against two persons in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X