• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബന്ധം നിലനിർത്തികൊണ്ട് സാമൂഹിക അകലം പാലിക്കാം, അഥവാ ഈ സാഹചര്യത്തിൽ ആളുകളെ സഹായിക്കാനുള്ള വഴികൾ

ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ കൊറോണ വൈറസ് പടരുന്നതിനാൽ ലോക്ക്ഡൌണിലാണ്. മറ്റുള്ളവരിൽ നിന്നും മാറിയുള്ള ജീവിതത്തിലൂടെ എല്ലാ ആളുകളും കടന്ന് പോകുന്നതിനിടെ പല കമ്പനികളും ആളുകൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ നിലനിർത്തുന്നതിനായി പരിശ്രമിക്കുന്നുണ്ട്. നിങ്ങൾക്കും ഈ ലോക്ക്ഡൌൺ കാലം അസഹനീയമായി തോന്നുന്നുണ്ടെങ്കിൽ ഈ സാഹചര്യം മറികടക്കാൻ വഴികളുണ്ട്.

സുരക്ഷിതരായിരിക്കുക, ബന്ധങ്ങൾ നിലനിർത്തുക

ഇതുപോലുള്ള സമയത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. അതിനാലാണ് എല്ലാ സേവനങ്ങളും റീചാർജ് ചെയ്യുന്നതിന് എയർടെൽ താങ്ക്സ് അപ്ലിക്കേഷനിൽ കമ്പനി സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ കോളിംഗ് പായ്ക്കിന്റെ വാലിഡിറ്റി കഴിയുകയോ ഡാറ്റാ ബാലൻസ് തീരുകയോ ചെയ്താൽ നിങ്ങൾക്ക് പുറത്തേക്ക് പോയി റീചാർജ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരെ ദിവസം മുഴുവൻ വീഡിയോ വിളിക്കാനും എയർടെൽ നെറ്റ്വർക്കിലൂടെ സാധിക്കും. എന്നാൽ ഇത് ചെയ്യാൻ കഴിയാത്ത ധാരാളം ആളുകൾ നിങ്ങൾക്ക് ചുറ്റുമുണ്ട്. അത് നിങ്ങളുടെ വീട്ടിൽ ജോലിക്ക് വരുന്നവരോ, നിങ്ങളുടെ ബിൽഡിങിലെ സെക്യൂരിറ്റിയോ പ്രായമായ അയൽക്കാരനോ ആയിരിക്കാം. ഓൺലൈനിൽ എളുപ്പത്തിൽ റീചാർജ് ചെയ്യാനുള്ള സംവിധാനങ്ങൾ ലഭ്യമാണെങ്കിലും ഇതിനായി പുറത്ത് കടകളിൽ പോകുന്നവരാണ് ഇവരിൽ മിക്കവരും. എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചോ അതല്ലെങ്കിൽ അവരുടെ ഫോണുകൾ റീചാർജ് ചെയ്ത് കൊടുത്തോ നിങ്ങൾക്ക് ഈ ആളുകളെ സഹായിക്കാനാകും. ആപ്ലിക്കേഷൻ ഉപയോഗിച്ച്, നിങ്ങൾക്ക് പുറത്തിറങ്ങാതെ തന്നെ ഏത് നമ്പറിലേക്കും ഡിടിഎച്ച് കണക്ഷനിലേക്കും റീചാർജ് ചെയ്യാൻ കഴിയും.

ഇത് വളരെ എളുപ്പമാണ്. നിങ്ങളുടെ യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം എന്നിവ അടയ്ക്കാനും നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ മറ്റൊരാൾക്ക് പണം കൈമാറാനും കഴിയും. അപ്ലിക്കേഷൻ യുപിഐ പ്രവർത്തനക്ഷമമാക്കിയതിനാൽ നിങ്ങൾക്ക് ഈ ഇടപാടുകളെല്ലാം സുരക്ഷിതമായി തന്നെ നടത്താനാകും.

അപ്‌ഡേറ്റഡായിരിക്കുക, സുരക്ഷിതരായി തുടരുക

ഈ മഹാമാരിക്കെതിരായ നമ്മുടെ ഏറ്റവും മികച്ച ആയുധമാണ് അറിവ്. ഇത് എങ്ങനെ പടരുന്നു, അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അറിവ് ലഭിക്കും തോറും അത് നിയന്ത്രിക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കുകയും ചെയ്യും. അതിനാൽ നിങ്ങൾ നിങ്ങളെത്തന്നെ അപ്‌ഡേറ്റുചെയ്യുക. രോഗത്തെ കുറച്ച് കഴിയുന്നത്ര അറിയുകയും മറ്റ് ആളുകളെ പഠിപ്പിക്കുകയും ചെയ്യുക. തെറ്റായ വിവരങ്ങളോ വിശ്വസനീയമായ സോഴ്സിൽ നിന്ന് അല്ലാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും ആളുകളോട് പറയുക. ലോകാരോഗ്യ സംഘടനയും മറ്റ് സർക്കാർ ആരോഗ്യ വെബ്‌സൈറ്റുകളും പോലുള്ള വിശ്വസനീയമായ സോഴ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ഫോളോ ചെയ്യുക.

അപകടസാധ്യത വിലയിരുത്തുന്നു

ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എയർടെൽ അപ്പോളോ 24 | 7 മായി സഹകരിച്ച് വളരെ ഉപയോഗപ്രദമായ കൊറോണ വൈറസ് റിസ്ക് സ്കാൻ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങളുടെ എയർടെൽ താങ്ക്സ് ആപ്പ് വഴിയും നിങ്ങൾക്ക് ഇത് ആക്സസ് ചെയ്യാൻ കഴിയും. ലളിതമായ എട്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വിലയിരുത്താൻ ഈ AI- പവർ ബോട്ട് നിങ്ങളെ സഹായിക്കുന്നു. ലോ, മീഡിയം, ഹൈ എന്നീ നിലവാരങ്ങളിൽ നിങ്ങളുടെ രോഗ സാധ്യതകൾ ഇത് നിങ്ങളെ അറിയിക്കുന്നു. ഒപ്പം സ്വയം എങ്ങനെ സുരക്ഷിതരായിരിക്കാം എന്നതിനെക്കുറിച്ചുള്ള ഉപയോഗപ്രദമായ ടിപ്പ്സും നൽകുന്നു. പുറത്തിറക്കി 5 ദിവസത്തിനുള്ളിൽ 30 രാജ്യങ്ങളിലായി 7.3 ദശലക്ഷത്തിലധികം ആളുകൾ ഇതിനകം തന്നെ ഈ സേവനം ഉപയോഗിച്ചിട്ടുണ്ട്.

ഇനിയുള്ള കുറച്ച് ആഴ്ച്ചകൾ ദുഷ്കരമായിരിക്കും എന്നതിൽ സംശയമില്ല. എന്നാൽ ഒരുമിച്ച് നമുക്ക് ഇത് എളുപ്പത്തിൽ മറികടക്കാൻ കഴിയും. അതുകൊണ്ട് തന്നെ ബന്ധം നിലനിർത്തുക, സുരക്ഷിതരായി തുടരുക. നിങ്ങളുടെ വീടകളിലിരുന്ന് നിങ്ങൾക്ക് കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X