കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്ക് സൂപ്പര്‍ താരങ്ങളിലേക്ക് മയക്കുമരുന്ന് കേസ്, രവി തേജയെ ചോദ്യം ചെയ്തു...ആറ് മണിക്കൂറോളം

Google Oneindia Malayalam News

ഹൈദരാബാദ്: മയക്കുമരുന്ന് കേസ് ഓരോ സിനിമ ഇന്‍ഡസ്ട്രിയിലേക്ക് കൂടുതലായി വ്യാപിക്കുന്നു. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലെ പ്രമുഖര്‍ കേസില്‍ കുടുങ്ങുമെന്ന സൂചനയാണ്. സൂപ്പര്‍ താരമായ രവി തേജയെ എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരിക്കുകയാണ്.

കേസില്‍ നിര്‍ണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. പല സംവിധായകരും താരങ്ങളും വരെ കുടുങ്ങുമെന്നും സൂചനയുണ്ട്. പുരി ജഗന്നാഥും റാണ ദഗുബട്ടി, ചാര്‍മി കൗര്‍ അടക്കം നിരവധി താരങ്ങളാണ് ഇഡിയുടെ നിരീക്ഷണ വലയത്തിലേക്ക് ഉള്ളത്. കൂടുതല്‍ വിവരങ്ങളിലേക്ക്....

1

ടോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ പ്രമുഖനാണ് രവി തേജ. താരത്തെ നേരത്തെ തന്നെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. പറഞ്ഞ ദിവസം തന്നെ രവി തേജ ഇഡിക്ക് മുന്നില്‍ ഹാജരായി. 2017ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇതേ വര്‍ഷം തന്നെ തെലങ്കാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രത്യേക അന്വേഷണ സംഘം ഈ കേസ് അന്വേഷിച്ചിരുന്നു. എന്നാല്‍ രവി തേജയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.

2

അതേസമയം താരത്തിനെതിരെ കേസൊന്നും ഇതുവരെ ഇഡി രജിസ്റ്റര്‍ ചെയ്തിട്ടില്ല. രവി തേജയെ മാത്രമല്ല, അദ്ദേഹത്തിന്റെ ഡ്രൈവറെയും കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. രവി തേജയ്‌ക്കെതിരെ എന്നല്ല ഒരു താരത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കാല്‍വിന്‍ മസ്‌കരനാസ്, സീഷാന്‍ അലി ഖാന്‍ എന്നിവരാണ് ടോളിവുഡില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ചാര്‍മി കൗര്‍, രാകുല്‍ പ്രീത് സിംഗ്, റാണ ദഗുബട്ടി, നന്ദു എന്നീ താരങ്ങളെയും സംവിധായകന്‍ പുരി ജഗന്നാഥിനെയും ചോദ്യം ചെയ്തിരുന്നു.

3

കേസില്‍ ചോദ്യം ഇഡി ചെയ്യുന്ന ആറാമത്തെ ടോളിവുഡ് താരമാണ് രവി തേജ. വാട്‌സാപ്പ് ചാറ്റുകള്‍, കോള്‍ രേഖകള്‍, മൊബൈല്‍ ഫോണ്‍ ബൂക്ക് എന്നിവയാണ് ടോളിവുഡ് താരങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. സീഷാന്‍ അലിയാണ് ഇവരുമായി ബന്ധപ്പെട്ടതെന്നാണ് സൂചന. നേരത്തെ ബാഹുബലി താരം റാണ ദഗുബട്ടി ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ബാങ്കിംഗ് ഇടപാടുകളെ കുറിച്ച് വിശദീകരിക്കാനാണ് റാണയോട് ആവശ്യപ്പെട്ടത്. മൊത്തം 12 താരങ്ങളോടാണ് ടോളിവുഡില്‍ നിന്ന് ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

4

റാണയെ രണ്ടാം വട്ടമാണ് ഇഡി ചോദ്യം ചെയ്തത്. 30 കോടിയില്‍ അധികം രൂപയുടെ കള്ളപണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് നേരത്തെ ഇഡി എടുത്തിരുന്നു. കന്നഡയിലെ പ്രമുഖ നടിയും അവതാരകയുമായ അനുശ്രീ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഡീലറാണെന്ന് കര്‍ണാടക ക്രൈംബ്രാഞ്ച് കോടതിയില്‍സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതായി ഫോറന്‍സിക് പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്.

5

പിടിയിലായവര്‍ നല്‍കിയ മൊഴിയില്‍ ടോളിവുഡിലെ വന്‍ സിനിമാ താരങ്ങള്‍ അടക്കമുള്ളവരുണ്ട്. അതേസമയം ബോളിവുഡിലും കന്നഡ സിനിമാ മേഖലയിലുമായി വ്യാപിച്ച് കിടക്കുന്നതാണ് മയക്കുമരുന്ന് കേസെന്ന് ഇഡിയുടെ കണ്ടെത്തല്‍. നേരത്തെ സുഷാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് മയക്കുമരുന്ന് കേസ് ഇഡി അന്വേഷിക്കുന്നത്. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയടക്കം കേസില്‍ അറസ്റ്റിലായിരുന്നു. നടി ദീപിക പദുക്കോണിനെ അടക്കം ഇഡി ചോദ്യം ചെയ്തിരുന്നു എന്നാല്‍ യാതൊരു തെളിവും കണ്ടെത്തിയിരുന്നില്ല.

5

ബോളിവുഡില്‍ പക്ഷേ പല പ്രമുഖരും താരങ്ങളുടെ മാനേജര്‍മാരുമടക്കം അറസ്റ്റിലായിരുന്നു. പിന്നീടാണ് കന്നഡ സിനിമാ മേഖലയില്‍ വലിയ അറസ്റ്റുണ്ടായത്. നടി സഞ്ജന ഗല്‍റാണി കേസില്‍ അറസ്റ്റിലായിരുന്നു. അടുത്തിടെ നടി സോണിയാ അഗര്‍വാളും അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് തെലുങ്ക് സിനിമാ ലോകത്തെ പിടിച്ച് കുലുക്കി കേസിന് വേഗം കൂട്ടാന്‍ ഇഡി തീരുമാനിച്ചത്. കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം നീണ്ടാല്‍ അത് വലിയ തിരിച്ചടിയാവുമെന്നും സിനിമാ ലോകം ഭയപ്പെടുന്നുണ്ട്.

6

12 കേസുകളായിരുന്നു തെലങ്കാന പോലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ പറയുന്ന അധികം പേരും വമ്പന്‍ സ്രാവുകളല്ല. സാധാരണ മയക്കമരുന്ന് കടത്തുകാരാണ്. അതേസമയം തെളിവ് ലഭിക്കുന്നത് ടോളിവുഡ് താരങ്ങളെ സാക്ഷിയായി പരിഗണിക്കാനാണ് ഇഡിയുടെ നീക്കം. നടി മുമൈദ് ഖാനോട് നവംബര്‍ 15ന് ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഖത്തിന്റെയും മുടിയുടെയും സാമ്പിളുകള്‍ നേരത്തെ പോലീസ് ശേഖരിച്ചതാണ്. പക്ഷേ ചാര്‍മി ഇത്തരം സാമ്പിളുകള്‍ നല്‍കാതിരുന്നതാണ് ഇഡിയെ കൂടുതല്‍ സംശയിപ്പിക്കുന്നത്.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
actor ravi teja questioned almost 6 hours by enforcement, more telugu film stars in ed radar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X