കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്‍ ബനേഗാ ക്രോര്‍പതിയുടെ മറവില്‍ വന്‍ തട്ടിപ്പ്

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: വിജയികള്‍ക്ക് കോടികള്‍ നല്‍കുന്ന കോന്‍ ബനേഗാ ക്രോര്‍പതി എന്ന റിയാലിറ്റി ഷോയുടെ മറവില്‍ പണം തട്ടുന്ന സംഘം വിലസുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദിലെ പത്തൊമ്പതു വയസുള്ള എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഇവരുടെ തട്ടിപ്പില്‍ അകപ്പെട്ട് 15,000 രൂപയാണ് നഷ്ടപ്പെട്ടത്.

കോന്‍ ബനേഗാ ക്രോര്‍പതിയുടെ ഒമ്പതാം സീസണിലേക്ക് തെരഞ്ഞെടുപ്പെട്ടെന്ന അറിയിച്ച് ചേതന്‍ എന്ന വിദ്യാര്‍ഥിയെ അജ്ഞാതന്‍ ഫോണ്‍ വിളിക്കുകയായിരുന്നു. ചേതന്റെ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ കമ്പനി ഷോയുടെ പങ്കാളിയാണെന്നും നിങ്ങളുടെ നമ്പര്‍ ഷോയില്‍ പങ്കെടുക്കാന്‍ സെലക്ട് ചെയ്തതായും അറിയിച്ചു.

kaun-banega-crorepathi

പരിപാടിയില്‍ പങ്കെടുക്കാനായി 15,000 രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കാനും ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ സമ്മാനം ലഭിക്കുന്ന പരിപാടിക്കുവേണ്ടി വെറും 15,000 രൂപ അടച്ചാല്‍ നഷ്ടമാകില്ലെന്നും തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. ഇതേ തുടര്‍ന്ന് അവര്‍ ആവശ്യപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് ചേതന്‍ പണം നിക്ഷേപിക്കുകയായിരുന്നു.

പണം നിക്ഷേപിച്ചശേഷം തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് ചേതന് താന്‍ തട്ടിപ്പില്‍ അകപ്പെട്ടെന്ന് വ്യക്തമായത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. 30ഓളം പേര്‍ അടുത്തിടെ ഇത്തരം തട്ടിപ്പില്‍ അകപ്പെട്ടതായി പോലീസ് പറഞ്ഞു. നോര്‍ത്ത് ഇന്ത്യയിലുള്ളവരാണ് തട്ടിപ്പുകാരെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലുള്ളവരെയാണ് ഇത്തരക്കാര്‍ തട്ടിപ്പിന് ഇരയാക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

English summary
Call from Kaun Banega Crorepati? Check before replying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X