കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസിആറിന്റെ മകന്റെ പിറന്നാളിന് വന്നില്ല; കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് 'പണിഷ്‌മെന്റ്', നടപടി ഇങ്ങനെ

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ തലത്തില്‍ അപൂര്‍വ നടപടി നേരിട്ട് തദ്ദേശ സ്ഥാപന ജീവനക്കാര്‍. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെടിആറിന്റെ പിറന്നാള്‍ ആഘോഷ ചടങ്ങുകള്‍ക്കായി വരാതിരുന്ന ജീവനക്കാര്‍ക്കാണ് നടപടി നേരിട്ടത്. നാല് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!

1

ഇവര്‍ക്കുള്ള സസ്‌പെന്‍ഷന്‍ അടങ്ങിയ കത്ത് കൈമാറി. ബെല്ലംപള്ളി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കാണ് കടുത്ത നടപടി നേരിടേണ്ടി വന്നത്. ഈ മാസം 24നായിരുന്നു കെടിആറിന്റെ പിറന്നാള്‍ ആഘോഷം. ബെല്ലംപള്ളി സര്‍ക്കാര്‍ ആശുപത്രിയായിരുന്നു ഈ ചടങ്ങ് നടത്തിയിരുന്നത്.

അതേസമയം നടപടി വന്‍ വിവാദമായിരിക്കുകയാണ്. ജൂലായ് 25ന് മുനിസിപ്പല്‍ കമ്മീഷണര്‍ ഈ നാല് പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ പങ്കെടുക്കാതിരുന്നതിന് കാരണമുണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അറിയിക്കാനായിരുന്നു ആവശ്യപ്പെട്ടത്.

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു. രാവിലെ പത്ത് മണിക്കാണ് ആശുപത്രിയില്‍ പിറന്നാള്‍ ആഘോഷം നടന്നത്. എല്ലാ ഓഫീസ് സറ്റാഫുകളോടും പങ്കെടുക്കണമെന്ന് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ പറയുന്നു.

ജീവനക്കാര്‍ അയച്ച സന്ദേശം അവഗണിക്കപ്പെടുകയായിരുന്നു. പരിപാടിക്ക് എണ്ണം വളരെ കുറവായിരുന്നു. അതാണ് നടപടി നേരിടാന്‍ കാരണം. തങ്ങള്‍ക്ക് വിശദീകരണം നല്‍കാനുള്ള അവസരം പോലും നല്‍കാതെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു മന്ത്രിയുടെ പിറന്നാള്‍ ആഘോഷം എങ്ങനെയാണ് തങ്ങളുടെ ജോലിയുടെ ഭാഗമായി വരികയെന്നും ഇവര്‍ ചോദിക്കുന്നു.

അതേസമയം ബിജെപി ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. കെടിആര്‍ ആരാണ്. രാജകുമാരനാണെന്നാണ് കെസിആറിന്റെ കുടുംബം കരുതുന്നതെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

നമ്മള്‍ നേരത്തെ മനസ്സിലാക്കിയത് ജനങ്ങള്‍ തിരഞ്ഞെടുത്ത് അവരെ സേവിക്കാന്‍ ഒരു സര്‍ക്കാര്‍ തെലങ്കാനയിലുണ്ടെന്നായിരുന്നു. എപ്പോഴാണത് രാജഭരണത്തിലേക്ക് മാറിയത്. കെസിആര്‍ കുടുംബത്തിന്റെ തരംതാണ പ്രവര്‍ത്തിയാണിതെന്നും അമിത് മാളവ്യ തുറന്നടിച്ചു. എന്നാല്‍ ആശുപത്രിയില്‍ കെടിആറിന്റെ പിറന്നാള്‍ ആഘോഷം നടത്തിയെന്ന വാര്‍ത്ത ടിആര്‍എസ്സ് നിഷേധിച്ചു.

ഇത് റസൂലിന്റെ അന്നയൊന്നുമല്ല, ഒരുപാട് മാറി, ഒന്നൊന്നര ഹോട്ട് ലുക്കില്‍ ആന്‍ഡ്രിയ ജെറെമിയ; ചിത്രങ്ങള്‍ വൈറല്‍

പ്ലാന്റേഷന്‍ ചടങ്ങ് മാത്രമായിരുന്നു അത്. കെടിആര്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും മറ്റ് ഉദ്യോഗസ്ഥരോടും പിറന്നാള്‍ ആഘോഷിക്കരുതെന്ന് പറഞ്ഞിരുന്നു. കാരണം സംസ്ഥാനം വലിയ പ്രളയത്തിലാണ്. അങ്ങനെയുള്ളപ്പോള്‍ പിറന്നാള്‍ ആഘോഷിക്കുന്നത് ശരിയല്ല. ബിജെപിയും മാളവ്യയും ഇത് രാഷ്ട്രീയവത്കരിക്കുകയാണെന്നും ടിആര്‍എസ് കുറ്റപ്പെടുത്തി.

രശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷിരശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷി

English summary
four civic body emplyees suspended over not attending kcr son ktr's birthday celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X