കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കളേ മാപ്പ്, ഹോട്ടലില്‍ മുറിയെടുത്ത് ടെക്കി വിഷം കഴിച്ച് മരിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: കുടുംബ വഴക്കിനെ തുടര്‍ന്ന് 45 കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. ഐ ടി പ്രമുഖരായ അസ്സഞ്ചറില്‍ ജോലി ചെയ്യുന്ന ഡി കൃഷ്ണ റെഡ്ഡിയാണ് ഹോട്ടലില്‍ മുറിയെടുത്ത ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്നും മക്കള്‍ തനിക്ക് മാപ്പ് തരണമെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് റെഡ്ഡിയുടെ മുറിയില്‍ നിന്നും കണ്ടെടുത്തു.

വീട്ടുകാരോട് വഴക്കിട്ട ശേഷം ചൊവ്വാഴ്ച രാവിലെയാണ് റെഡ്ഡി വീട്ടില്‍ നിന്നും ഇറങ്ങിയതത്രെ. സെക്കന്തരാബാദിലെ ഹോട്ടല്‍ രാജ് കംഫര്‍ട്ട് ഇന്നില്‍ വൈകുന്നേരം നാല് മണിയോടെയാണ് ഇയാള്‍ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ റെഡ്ഡിയുടെ മുറി വൃത്തിയാക്കാന്‍ ചെന്നപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്ത വിവരം പുറത്തറിഞ്ഞത്.

andra-pradesh

വാതില്‍ അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. ബെല്ലടിച്ചിട്ടും വിളിച്ചിട്ടും അകത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ലത്രെ. ഏകദേശം ഒരു മണിക്കൂര്‍ കാത്തുനിന്ന ശേഷം ഹോട്ടല്‍ ജീവനക്കാര്‍ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നു. കൃഷ്ണ റെഡ്ഡി ബോധരഹിതനായി കിടക്കയില്‍ കിടക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു.

സംഭവസ്ഥലത്തുനിന്നും പോലീസിന് ഒഴിഞ്ഞ വിഷക്കുപ്പിയും ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാക്കുറിപ്പും കിട്ടി. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്നായിരുന്നു കുറിപ്പ്. രണ്ട് മക്കളോടും മാപ്പ് പറഞ്ഞുകൊണ്ടാണ് റെഡ്ഡി കുറിപ്പ് അവസാനിപ്പിച്ചത്. സി ആര്‍ പി സി 174 വകുപ്പ് പ്രകാരം സംശയാസ്പദമായ മരണത്തിന് പോലീസ് കേസെടുത്തു.

English summary
A 45 year old techie ends life in Hyderabad hotel room. He was identified as D Krishna Reddy, working at Accenture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X