കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ: മുഖ്യമന്ത്രിക്ക് ഇടുക്കിയില്‍ ഇറങ്ങാൻ പറ്റിയില്ല.. സ്ഥിതി നിയന്ത്രണവിധേയമെന്ന് മന്ത്രി എംഎം മണി

  • By എസ് ഉദയ്
Google Oneindia Malayalam News

കട്ടപ്പന: മഴക്കെടുതികള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയിൽ ഇറങ്ങാൻ സാധിച്ചില്ല. കാലാവസ്ഥ മോശമായതാണ് കാരണം. മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് തിരിച്ചു. അതേസമയം ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ മഴക്ക് നേരിയ ശമനമുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ചെറിയ രീതിയില്‍ കുറഞ്ഞു. 2400 അടിയിലേക്ക് ജലനിരപ്പ് കുറക്കുന്നതിനാണ് ജില്ലാഭരണകൂടം ഇപ്പോള്‍ ശ്രമിക്കുന്നത്.

idukki

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴക്കുറഞ്ഞത് ഏറെ ആശ്വസകരമാണെന്ന വിലയിരുത്തലിലാണ് ജില്ലാഭരണകൂടം. നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ ആശങ്കപെടേണ്ടിതില്ലെന്നും മന്ത്രി എം എം മണി പറഞ്ഞു. ഇന്ന് ഉച്ചക്ക് ചേരുന്ന ഉന്നതതല യോഗത്തിനുശേഷം അണക്കെട്ടിന്റെ ഷട്ടറുകള്‍ താഴ്ത്തുന്നതി സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

നിലവില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ അണക്കെട്ടില്‍ നിന്നും തുറന്ന വിട്ടിരിക്കുന്നത്.ജില്ലയിലെ വിവിധ ഇടങ്ങള്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സൈന്യവും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നടത്തിവരികയാണ്.മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഇന്ന് ചേരുന്ന യോഗം വിലയിരുത്തും.

English summary
Idukki Local News: Minister MM Mani reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X