ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊടുപുഴയില്‍ 4 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവ്

Google Oneindia Malayalam News

തൊടുപുഴ: നാല് വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അമ്മയുടെ സുഹൃത്തായ പ്രതി അരുണ്‍ ആനന്ദിന് വര്‍ഷം തടവു ശിക്ഷ. 19 വര്‍ഷം കഠിന തടവിനും 2 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. കൂടാതെ 3.8 ലക്ഷം പിഴയും അടയ്ക്കണം. ദേഹോപദ്രവം ഏല്‍പ്പിക്കുക, ആവര്‍ത്തിച്ചുള്ള ലൈംഗിക അതിക്രമച്ചിന് ഇരയാക്കുക, 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുക, രക്ഷകര്‍ത്വത്തില്‍ കഴിഞ്ഞ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണി പ്രതിയെ കോടതി ശിക്ഷിച്ചത്.

എന്താണ് രാജ്യദ്രോഹ നിയമം, സുപ്രീം കോടതിയുടെ പുതിയ തീരുമാനം ശ്രദ്ധേയമാകുന്നത് എന്തുകൊണ്ട്?എന്താണ് രാജ്യദ്രോഹ നിയമം, സുപ്രീം കോടതിയുടെ പുതിയ തീരുമാനം ശ്രദ്ധേയമാകുന്നത് എന്തുകൊണ്ട്?

തിരുവനന്തപുരം കവടിയാര്‍ സ്വദേശി അരുണ്‍ ആനന്ദ് കുറ്റക്കാരനാണെന്ന് മുട്ടം പോക്‌സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നാല് വയസുകാരന്റെ സഹോദരന്‍ പ്രതിയുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഉറക്കത്തില്‍ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ അരുണ്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനം കുട്ടിയുടെ അമ്മയുടെ സാന്നിദ്ധ്യത്തിലായിരുന്നു. അതേസമയം, കൊലപാതക കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ല .

kerala

കുട്ടിയുടെ പിതാവിന്റെ മരണ ശേഷം അമ്മ പ്രതിക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഏഴ് വയസുകാരന്‍ മര്‍ദ്ദനമേറ്റ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞതോടെയാണ് നാല് വയസുകാരന് നേരയുള്ള അതിക്രമത്തെ കുറിച്ച് പുറം ലോകം അറിയുന്നത്. കൊല്ലപ്പെട്ട കുട്ടിയും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു .

കുട്ടികളുടെ അമ്മയും അരുണിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ ആക്രമണത്തില്‍ കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ച അവസ്ഥയിലായിരുന്നു. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നില് ല.
എട്ടു ദിവസത്തോളമായി വെന്റിലേറ്ററിന്റെയും മരുന്നുകളുടെയും സാഹയത്തോടെയായിരുന്നു കുട്ടി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2019ല്‍ അയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് .

ശ്രിലങ്ക കലാപം; രാജപക്‌സെ അനുകൂലികളാണ് തുടക്കമിട്ടതെന്ന് തെളിവുകൾ ശ്രിലങ്ക കലാപം; രാജപക്‌സെ അനുകൂലികളാണ് തുടക്കമിട്ടതെന്ന് തെളിവുകൾ

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

അതേസമയം, സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശിശുസംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ .

Idukki
English summary
A man has been sentenced to 21 years for sexually assaulting a 4-year-old boy in Thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X