ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജഹംസമേ മഴവില്‍ കുടിലില്‍.....!!! സ്‌നേഹ ദൂതുമായി എത്തിയ രാജഹംസത്തെ കാണുവാന്‍ സഞ്ചാരികളുടെ തിരക്ക്!!!

  • By Desk
Google Oneindia Malayalam News

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ പുതിയൊരു അതിഥി എത്തി. പക്ഷികളുടെ പറുദീസയും ഏഷ്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതവുമായ തട്ടേക്കാടില്‍ ആദ്യമായി എത്തിയ രാജഹംസത്തെ കാണാന്‍ സഞ്ചാരികളും തിരക്കു കൂട്ടുകയാണ്. ഇന്ത്യയില്‍ ഗുജറാത്തില്‍ കാണപ്പെടുന്ന ഈ പക്ഷി സൈബീരിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായുള്ളത്. കടല്‍തീരങ്ങളോട് ചേര്‍ന്നുള്ള ചതുപ്പുകളാണ് ഇവയുടെ വാസസ്ഥലം.

പെൺകുട്ടിയുടെ പടമെടുത്ത് മോർഫ് ചെയ്തു; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി... രണ്ട് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ!!

നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ രാജഹംസങ്ങള്‍ കൂട്ടത്തോടെ ദേശാടനം ചെയ്യുന്നു.ഇത്തരത്തില്‍ ദേശാടനം നടത്തുന്നതിനിടയില്‍ വഴിതെറ്റിയെത്തിയതാകാം ഈ രാജഹംസമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ സമീപം വീണു കിടക്കുന്ന നിലയിലാണ് രാജഹംസത്തെ കണ്ടു കിട്ടയിത്. കാലിന് പരിക്കേറ്റ രാജഹംസത്തെ പക്ഷി സങ്കേതത്തിലെ ഉദ്യോഗസ്ഥരായ ഡോ.ആര്‍. സുഗതന്‍, ഷാജി, ഷിബു, സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിചരിച്ചു വരികയാണ്. ഈ പക്ഷിക്ക്് നാലടിയോളം് ഉയരമുണ്ട്.

Thattekkad Bird Sanctuary

മൂന്നു കിലോയോളം തൂക്കം വരുന്നു. ചതുപ്പില്‍ മണ്‍കൂനകള്‍ നിര്‍മ്മിച്ച് അതിനു മുകളിലെ കുഴികളില്‍് മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. റോസും, വെള്ളയും ഇടകലര്‍ന്ന തൂവലും, നീളമുള്ള ചുണ്ടും ഉള്ള ഈ പക്ഷിയുടെ കഴുത്തിന് നാഗങ്ങളുമായും സാമ്യമുണ്ട്. ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണ് ഇവയുടെ പ്രധാന ആഹാരം. സുഖം പ്രാപിച്ച ഈ പക്ഷിയെ ഉടനെ വിവരങ്ങള്‍ രേഖപ്പെടുത്തിയ വളയം കാലില്‍ അണിയിച്ച് പറത്തി വിടുമെന്നും അധികൃതര്‍ അറിയിച്ചു

Idukki
English summary
A new guest arrived at Thattekkad Bird Sanctuary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X