ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഞ്ചായത്ത് യോഗത്തിന് പോയി തിരിച്ചെത്താന്‍ വൈകി; വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു

  • By Desk
Google Oneindia Malayalam News

തൊടുപുഴ: പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പഞ്ചായത്ത് ഭരണ സമിതി യോഗത്തിന് പോയി തിരിച്ചെത്താന്‍ വൈകി എന്നാരോപിച്ചാണത്രെ ഭര്‍ത്താവ് ആസിഡൊഴിച്ചത്. ഇവരെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരിക്കാശേരി വാത്തിക്കുടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ശ്രീജക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവ് അനിലിനെ മുരിക്കാശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

A

രാവിലെ പഞ്ചായത്ത് യോഗത്തിന് പോയതായിരുന്നു ശ്രീജ. തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. എന്തുകൊണ്ട് വൈകി എന്ന് ചോദിച്ചായിരുന്നുവത്രെ ആക്രമണം. നേരത്തെ കുടുംബ കലഹം നിലനിന്നിരുന്നുവെന്നും പറയപ്പെടുന്നു. ശ്രീജയുടെ മുഖത്തും കഴുത്തിലുമാണ് ആസിഡ് വീണത്. ശേഷം അവര്‍ തന്നെയാണ് ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിച്ചത്.

പോലീസെത്തി അനിലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ശ്രീജയെ ആദ്യം മുരിക്കാശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ തൊടുപുഴയിലെ ആശുപത്രിയിലാണുള്ളത്. പരിക്ക് ഗുരുതരമാണെന്നും അല്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

13 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുന്നു; തിരിച്ചും... മന്ത്രി പറയുന്നു13 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുന്നു; തിരിച്ചും... മന്ത്രി പറയുന്നു

ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്

ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു, തിരിച്ചും; നിബന്ധനകള്‍ ഇങ്ങനെ...ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു, തിരിച്ചും; നിബന്ധനകള്‍ ഇങ്ങനെ...

ഭീകര സംഘടന ഐഎസ്‌കെപിയുമായി ബന്ധം; ബെംഗളൂരുവില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍ഭീകര സംഘടന ഐഎസ്‌കെപിയുമായി ബന്ധം; ബെംഗളൂരുവില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍

Idukki
English summary
Acid attack against Panchayath Vice President in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X