ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ലഹരി വിരുദ്ധ ദിനാചരണം

  • By Desk
Google Oneindia Malayalam News

അടിമാലി: ലഹരി വര്‍ജ്ജിക്കുക, യുവതലമുറയെ രക്ഷിക്കുക എന്ന സന്ദേശം പകര്‍ന്ന് എക്‌സൈസ് വകുപ്പ്, ഇസ്റ്റേണ്‍ പബ്ലിക് സ്‌കൂള്‍, ഇടുക്കി മീഡിയ വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചരണം നടന്നു. അടിമാലി ഈസ്റ്റേണ്‍ പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടി ഇടുക്കി എക്‌സൈസ് അസി. കമ്മീഷ്ണര്‍ ജി പ്രതീപ് ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്ന് ഉപയോഗിച്ച് തലമുറകള്‍ നശിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികളുമായി എക്‌സൈസ് വകുപ്പ് മുന്നോട്ട് പോകുകയാണെന്നും ഉദ്ഘാടനം ചെയ്ത് സംസാരിച്ച അസി. കമ്മീഷ്ണര്‍ ജി പ്രതീപ് പറഞ്ഞു. ഇടുക്കി ജില്ലയില്‍ വന്‍തോതില്‍ മുന്‍ക്കാലങ്ങളില്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നതായും നിലവില്‍ കഞ്ചാവ് കൃഷി വ്യാപകമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

news

അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് കടന്നു വരുന്ന ലഹരി വസ്തുകളുടെ നിയന്ത്രണത്തിനായി പുതിയ നടപടികള്‍ എക്‌സൈസ് വകുപ്പ് സ്വീകരിച്ചതായും അദ്ദേഹം കൂട്ടി ചേര്‍ത്തു. പരിപാടിയില്‍ ഈസ്റ്റേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിഷേല്‍ ലബ്രോയി അധ്യക്ഷത വഹിച്ചു സ്‌കൂളിലെ ലഹരി വരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പകര്‍ന്ന് ഫ്‌ലാഷ്‌മോബ് അവതരിപ്പിച്ചു. വിമുക്തി പദ്ധതി നോഡല്‍ ഓഫീസര്‍ പി എച്ച് ഉമ്മര്‍ ലഹരി വിരുദ്ധ ക്ലാസുകള്‍ നയിച്ചു. നര്‍ക്കോട്ടിക് സി ഐ കെ പി ജിസണ്‍, ഇടുക്കി മീഡിയ വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ബിജു ലോട്ടസ്, വൈസ് പ്രിന്‍സിപ്പാള്‍ ശാലിനി ആര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Idukki
English summary
Anti drugs day celebration in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X