ഇടുക്കിയില്‍ ഓഫ് റോഡ് സഫാരിക്ക് കടിഞ്ഞാണ്‍ നിയന്ത്രണം ജനുവരി 5 മുതല്‍! നീക്കം പരാതികളെ തുടര്‍ന്ന്!
മൂന്നാര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന ഓഫ് റോഡ് സഫാരിയ്ക്ക് ജനുവരി 5 മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ടൂറിസ്റ്റുകളെ വളരെയധികം ആകര്‍ഷിക്കുന്ന ഓഫ് റോഡ് ജീപ്പ് സഫാരിയെപ്പറ്റി വിവിധ തലങ്ങളില്‍ നിന്നും പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആനച്ചാല്‍, രാമക്കല്‍മേട്, കുമളി, വണ്ടിപ്പെരിയാര്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവില്‍ കുടൂതല്‍ ടൂറിസ്റ്റുകള്‍ ഓഫ് റോഡ് ജീപ്പ് സഫാരി ഉപയോഗപ്പെടുത്തുന്നത്.
അതാത് സ്ഥലത്തെ ജോയിന്റ് ആര്‍.റ്റി.ഒ വാഹനവും ഡ്രൈവറുടെ യോഗ്യതയും പരിശോധിച്ച് സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ മാത്രമേ ഓഫ് റോഡ് സഫാരിക്ക് അനുവദിക്കുകയുള്ളു. ഓരോ സ്ഥലത്തും ജീപ്പ് സഫാരിക്ക് വേണ്ട സമയവും തുകയും ഡി.റ്റി.പി.സി നിശ്ചയിക്കുന്നതായിരിക്കും. ഡി.റ്റി.പി.സി കൗണ്ടറുകള്‍ വിവിധ സ്ഥലങ്ങളില്‍ ആരംഭിക്കും.

അപകടകരമായ ഡ്രൈവിംഗ്, ടൂറിസ്റ്റുകളുടെ സുരക്ഷിതത്വം, അമിത കൂലി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച്കൊണ്ട് ഇത്തരം നടപടി സ്വീകരിക്കുന്നതാണ് ഓഫ് റോഡ് ജീപ്പ് സഫാരി നടത്തുന്ന വാഹനങ്ങള്‍ അടിയന്തിരമായി സമീപത്തുള്ള ജോയിന്റ് ആര്‍.റ്റി.ഒ ഓഫീസില്‍ അപേക്ഷ നല്‍കി സ്റ്റിക്കര്‍ പതിയ്ക്കേണ്ടതാണ്. ഓഫ് റോഡ് സഫാരിയ്ക്ക് സ്റ്റിക്കര്‍ പതിപ്പിക്കാത്ത വാഹനങ്ങള്‍ അനുവദിക്കില്ല. എ.ഡി.എം., ആര്‍.റ്റി.ഒ, ഡി.എസ്.പി, ഫയര്‍ഫോഴ്സ് ജില്ലാ ഓഫീസര്‍ എന്നിവരടങ്ങിയ ജില്ലാതല സേഫ്റ്റി കമ്മറ്റി ഓഫ് റോഡ് ജീപ്പ് സഫാരിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതാണ് എന്ന് ഡി.റ്റി.പി.സി സെക്രട്ടറി അറിയിച്ചു.












Click it and Unblock the Notifications