ഉടുമ്പന്‍ചോലയില്‍ എന്‍ഡിഎക്ക് രണ്ടു സ്ഥാനാര്‍ഥികള്‍; പിന്‍വലിപ്പിക്കാന്‍ നീക്കം തുടങ്ങി
ഇടുക്കി: ഉടുമ്പന്‍ചോല നിമയസഭാ മണ്ഡലത്തില്‍ എന്‍ഡിഎക്ക് രണ്ട് സ്ഥാനാര്‍ഥികള്‍. എന്‍ഡിഎ ഘടകകക്ഷികളായ ബിജെപിയും ബിഡിജെഎസും ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 2016ല്‍ ബിഡിജെഎസ് മല്‍സരിച്ച മണ്ഡലമാണ് ഉടുമ്പന്‍ചോല. എന്നാല്‍ ഇത്തവണ ഇവിടെ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഡിജെഎസിന് ഇനിയും മണ്ഡലം വിട്ടുകൊടുക്കാനാകില്ല എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ശനിയാഴ്ചയാണ് ബിഡിജെഎസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ജില്ലാ ട്രഷറര്‍ സന്തോഷ് മാധവനാണ് ബിഡിജെഎസ് സ്ഥാനാര്‍ഥി. ബിജെപി ഇന്ന് പുറത്തിറക്കിയ അവരുടെ പട്ടികയിലും ഉടുമ്പന്‍ചോല ഇടംപിടിച്ചു. രമ്യ രവീന്ദ്രനാണ് ബിജെപി സ്ഥാനാര്‍ഥി. ഇടുക്കി ജില്ലയില്‍ 2016ല്‍ മൂന്ന് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മല്‍സരിച്ചത്. എന്നാല്‍ ഇത്തവണ ഒരു സീറ്റ് മാത്രമേ നല്‍കൂ എന്ന് ബിജെപി പറഞ്ഞിരുന്നു. സീറ്റ് വിഭജന വേളയില്‍ ഏറെ ചര്‍ച്ചയായിരുന്നു ഈ വിഷയം.
രണ്ടു സീറ്റ് വേണമെന്ന് ബിഡിജെഎസ് വാശിപിടിച്ചു. ഒടുവില്‍ ബിജെപി സമ്മതിക്കുകയും ചെയ്തു. ശേഷമാണ് ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് ശേഷം ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ആരാണ് പിന്‍വലിക്കുക എന്നാണ് അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്‍ഡിഎയില്‍ തുടങ്ങിക്കഴിഞ്ഞു.
സിപിഎം സ്ഥാനാര്‍ഥിയായി ഇത്തവണയും മന്ത്രി എംഎം മണിയാണ് മല്‍സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണി 1200ല്‍ താഴെ വോട്ടുകള്‍ക്കാണ് ഉടുമ്പന്‍ചോലയില്‍ ജയിച്ചത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സിപിഐ, സിപിഎം, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നിവരെല്ലാം ജയിച്ചിട്ടുള്ള മണ്ഡലമാണ് ഉടുമ്പന്‍ചോല.












Click it and Unblock the Notifications