ആദര സൂചകമായി അകമ്പടിയായി പത്ത് ആംബുലൻസുകൾ; ആൻമരിയയുടെ മൃതദേഹം സംസ്ക്കരിച്ചു
കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ പള്ളിയിലെ കുർബാനയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആൻമരിയയുടെ മൃതദേഹം സംസ്‌ക്കരിച്ചു. ഇടുക്കി ഇരട്ടയാർ പള്ളിയിലേക്ക് വിലാപ യാത്രയായി പോയപ്പോൾ ആൻമരിയയോടുള്ള ആദര സൂചകമായി പത്ത് ആംബുലൻസുകൾ അകമ്പടിയായി പോയി.
ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ആൻമരിയ മരണപ്പെട്ടത്. ഏവരേയും സങ്കടത്തിലാക്കിയ വാർത്തയായിരുന്നു അത്. കട്ടപ്പനയിൽ നിന്ന് കുറഞ്ഞ സമയം കൊണ്ട് 139 കിലോ മീറ്റർ സഞ്ചരിച്ച് എറണാകുളത്തെ അമൃതയിൽ എത്തുക്കുക എന്നതായിരുന്നു അന്ന് നേരിട്ട വെല്ലുവിളി, പക്ഷേ ഒരേ മനസ്സോടെ എല്ലാവരും കൈകോർത്തപ്പോൾ 2 മണിക്കൂർ 39 മിനിറ്റ് കൊണ്ട് ആൻമരിയയെ അമൃതയിലെത്തിക്കുകയായിരുന്നു.

മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടൽ കാര്യങ്ങൾ വേഗത്തിലാക്കാൻ ഏറെ ഉപകാരപ്പെട്ടു. ഇരുപതോളം സംഘടനകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ, കേരളാ പോലീസ് ആംബുലൻസ് ഡ്രൈവേഴ്‌സ് സംഘടന, രാഷ്ട്രീയ സാമൂഹിക സംഘടനകൾ തുടങ്ങിയവർ ആൻമരിയയുടെ ജീവൻ രക്ഷിക്കാനായി ഒരുമിച്ചു നിന്നു.
ജൂൺ 26 ന് ആയിരുന്നു കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് ആൻമരിയയെ മാറ്റിയത്. എന്നാൽ ആൻമരിയ മരണത്തിന് കീഴടുങ്ങുകയായിരുന്നു.












Click it and Unblock the Notifications