തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് പുറത്ത്... ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എല്‍ഡിഎഫ്

തൊടുപുഴ: ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എല്‍ഡിഎഫ്. മുന്നണിയിലെ പ്രമുഖരായ സിപിഎമ്മും സിപിഐയും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതോടെയാണ് വീണ്ടും ഭരണത്തിലേക്ക് വഴിതെളിയിച്ചത്. ഇടതുക്യാമ്പിലെ തര്‍ക്കം തീര്‍ന്നതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുന്ന കാഴ്ചയാണ് ചിന്നക്കനാലില്‍ കണ്ടത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനിടെയുണ്ടായ തര്‍ക്കമാണ് സിപിഐ-സിപിഎം അകല്‍ച്ചയ്ക്ക് കാരണം. സിപിഐ കോടതിയെ സമീപിക്കുകയും ഭിന്നത രൂക്ഷമാകുകയും ചെയ്തു. എന്നാല്‍ അടുത്തിടെ ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ ഇടപെട്ട് രമ്യമായി വിഷയം പരിഹരിച്ചു. തുടര്‍ന്ന് യുഡിഎഫ് ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.

ldf-udf

2021ലും അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു എങ്കിലും വിജയിച്ചിരുന്നില്ല. കഴിഞ്ഞ മാസം 15ന് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരികയും പാസാകുകയും ചെയ്തു. ഇന്ന് പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടന്നു. സിപിഐ അംഗം എന്‍എം ശ്രീകുമാറാണ് ചിന്നക്കനാല്‍ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്. ഒരു വോട്ട് അധികം ലഭിച്ചാണ് ശ്രീകുമാര്‍ പ്രസിഡന്റായിരിക്കുന്നത്.

13 അംഗ ഭരണസമിതിയാണ് ചിന്നക്കനാല്‍ പഞ്ചായത്തിലേത്. കോണ്‍ഗ്രസിന് ആറ്, സിപിഐക്ക് നാല്, സിപിഎമ്മിന് രണ്ട്, സിപിഎം പിന്തുണയോടെ ജയിച്ച ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കണക്ക്. ഇതുവരെ കോണ്‍ഗ്രസ് അംഗം സിനി ബേബിയായിരുന്നു പ്രസിഡന്റ്. കഴിഞ്ഞ മാസം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുകയായിരുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ വേളയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ സ്വതന്ത്ര ഇരുമുന്നണികളെയും പിന്തുണച്ചിരുന്നില്ല. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ഭരണം കോണ്‍ഗ്രസിന് ലഭിച്ചു. വേണാട് വാര്‍ഡില്‍ നിന്നുള്ള സ്വതന്ത്ര അംഗം കഴിഞ്ഞ മാസം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് കോണ്‍ഗ്രസ് ഭരണം വീണത്. ഇന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിക്ക് ആറ് വോട്ടാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+