കൊറോണ പ്രതിരോധം: ഇടുക്കിയില്‍ മൂന്ന് ഡിസിസികള്‍ ആരംഭിച്ചു, വോട്ടെണ്ണല്‍ ദിനത്തില്‍ ശ്രദ്ധിക്കേണ്ടവ
ഇടുക്കി: കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ആശുപത്രികളില്‍ ഐസിയു ബെഡ്, വെന്റിലേറ്റര്‍ തുടങ്ങി കൂടുതല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ചു താലൂക്കുകളിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ കൂടാതെ ഡിസിസികളും ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെയാണ് ഇവിടെ താമസിപ്പിക്കുക. ഇവര്‍ക്ക് മെഡിക്കല്‍ സ്റ്റാഫിന്റെ സേവനം ഉണ്ടായിരിക്കില്ല. ഭക്ഷണവും അവശ്യ വസ്തുക്കളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്കും. മൂന്നാര്‍, മുട്ടം, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ഡിസിസികള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

വോട്ടെണ്ണല്‍ നടക്കുന്ന മെയ് 2ന് കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളവര്‍മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം. വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവൂ. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിച്ചിരിക്കണം.
വോട്ടെണ്ണല്‍ ദിനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിജയാഹ്ലാദവും ജാഥകളും നിരോധിച്ചതിന് എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ തീരുമാനങ്ങളെടുക്കുന്നതിനും കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് കളക്ടറുടെ അഭ്യര്‍ഥന. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications