Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ 9 കേന്ദ്രങ്ങളില്‍ കൊറോണ വാക്‌സിനേഷന്‍ നടന്നു; വിശദാംശങ്ങള്‍ അറിയാം

ഇടുക്കി: കോവിഡിനെതിരായ ദേശ വ്യാപക പോരാട്ടത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ഒമ്പതു കേന്ദ്രങ്ങളില്‍ ഇന്ന് പ്രാഥമിക ഘട്ടമെന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കി. ജില്ലാതല ഉദ്ഘാടനം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി.നിര്‍വ്വഹിച്ചു. തൊടുപുഴ ജില്ലാ ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ബിജു ആദ്യ വാക്സീന്‍ സ്വീകരിച്ചു. 0.5 എം.എല്‍ ഡോസ് വാക്സിനാണ് കുത്തി വയ്ക്കുന്നത്. ഇടുക്കി ജില്ലാ ആശുപത്രി (മെഡിക്കല്‍ കോളേജ്), തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സിഎച്ച്‌സി, രാജാക്കാട് സിഎച്ച് സി, നെടുംങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, സെന്റ് ജോണ്‍സ് കട്ടപ്പന എന്നിവിടങ്ങളിലാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം നടത്തിയത്.

c

ഇടുക്കി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച വാക്സിന്‍ വിതരണ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിച്ചു.
ആദ്യ വാക്‌സിന്‍ കുത്തിവയ്പ് മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ അരുണ്‍ എസ് സ്വീകരിച്ചു. നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നടന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ നിര്‍വഹിച്ചു. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിരുന്നത്.

ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ജീവനക്കാര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രവും.ജില്ലയിലെ മറ്റിടങ്ങളിലെന്ന പോലെ മുല്ലക്കാനത്ത് പ്രവര്‍ത്തിക്കുന്ന സിഎച്ച്‌സിയിലും കൊവിഡ് വാക്‌സിന്‍ വിതരണം നടന്നു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞ് വാക്‌സിന്‍ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രജിസ്റ്റര്‍ ചെയ്ത 50ല്‍ നാല്‍പ്പത്തിമൂന്ന് പേര്‍ ആദ്യ ദിനം സെന്ററില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. പീരുമേട് താലൂക്കാശുപത്രിയില്‍ നടന്ന കോവിഡ് വാക്സിന്‍ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എം.എല്‍ എ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. പീരുമേട് താലൂക്കാശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എം അനന്ദ് ആദ്യ വാക്സിനേഷന്‍ സ്വീകരിച്ചു.

അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്സിന്‍ നല്‍കാനായി ക്രമികരിച്ചിരുന്നത്. വെയ്റ്റിംഗ് ഏരിയ, വാക്സിനേഷന്‍ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികളാണ് ക്രമീകരിച്ചത്. വാക്‌സിനേഷന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത മെസ്സേജ് ലഭിച്ചവരെ സ്‌ക്രീനിങ്ങും സാനിറ്റൈസേഷനും നടത്തിയതിനു ശേഷമാണ് വെയിറ്റിംഗ് ഏരിയയിലേക്ക് വിട്ടത്. ഒന്നാം വാക്‌സിനേഷന്‍ ഓഫീസര്‍ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം രണ്ടാം വാക്‌സിനേഷന്‍ ഓഫീസറുടെ സമീപത്തേക്ക് കടത്തിവിടും.

രണ്ടാം വാക്‌സിനേഷന്‍ ഓഫീസര്‍ വാക്‌സിനേഷന്‍ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങള്‍ പോര്‍ട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും. മൂന്നാം വാക്‌സിനേഷന്‍ ഓഫീസര്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ എത്തിയ ആള്‍ക്ക് വാക്‌സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി. ശേഷം പ്രതിരോധ കുത്തിവെപ്പ് മുറിയിലേക്ക് കയറ്റി കുത്തിവയ്പ്പ് നല്‍കിയ ശേഷം കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റി വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ ഇരുത്തിയതിന് ശേഷമാണ് സ്വീകര്‍ത്താവിനെ വിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+