അക്ഷയ കേന്ദ്രങ്ങൾക്ക് പൂട്ട് വീഴുമോ ? കോവിഡും പണി തന്നു; സാമ്പത്തികമാണ് പ്രശ്നം
ഇടുക്കി : ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടക്കുന്നു. മിക്ക അക്ഷയ കേന്ദ്രങ്ങളും അടച്ചുപൂട്ടലിന്രെ വക്കിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷമായി ഈ മേഖലയിൽ പ്രതിസന്ധി രൂക്ഷമാണ്. വരുമാനത്തിൽ ഉണ്ടാകുന്ന കുറവാണ് പ്രധാന കാരണം.
കൊവിഡ് മഹാമാരി ആണ് ഏറ്റവും കൂടുതലായി അക്ഷയ കേന്ദ്രങ്ങളെ ബാധിച്ചത്. കോവിഡിലൂടെ ഉണ്ടായ നിയന്ത്രണങ്ങൾ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ താറുമാറാക്കി. സർക്കാരിൽ നിന്നും മികച്ച സുരക്ഷിതത്വവും ഇല്ല. ഇതൊക്കെ പ്രതിസന്ധിക്ക് കാരണമായി മാറുന്നു.

സർക്കാരിന്റെ മുഖ്യ പദ്ധതികൾ ജന ശ്രദ്ധയിലേക്ക് എത്തിക്കുവാൻ അക്ഷയ കേന്ദ്രങ്ങൾ മികച്ച പങ്കു വഹിക്കുന്നു. ജനകീയ കമ്പ്യൂട്ടർ സാക്ഷരതയ്ക്കായി രണ്ട് പതിറ്റാണ്ട് മുൻപ് ആരംഭിച്ചതാണ് അക്ഷയ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ. ഇതിന് ശേഷം സർക്കാരിന്റെ സുപ്രധാന പദ്ധതികളായ ഇ ഗവേണൻസ് , ഡിജിറ്റൽ ഫിനാൻസിംഗ് എന്നിവ സാധാരണ ജന ജീവിതത്തിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.
അക്ഷയ കേന്ദ്രത്തിന്റെ ഇൻറർനെറ്റും വൈദ്യുതിയും സൗജന്യമായി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ഈ ആവശ്യം പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല. അക്ഷയ കേന്ദ്രങ്ങളിലൂടെ സർക്കാരിന്റെ എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, സേവനങ്ങൾക്ക് ആനുപാതികമായ പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് നടത്തിപ്പുകാർ വ്യക്തമാക്കുന്നത്. അതായത് വരവിനേക്കാൾ ഏറെ ചിലവ് എന്ന് സാരം.
അക്ഷയ കേന്ദ്രങ്ങളിലെ ഇൻറർനെറ്റ് ചാർജുകൾ, കമ്പ്യൂട്ടർ, വൈദ്യുതി, പ്രിൻറർ, മറ്റ് ഉപകരണങ്ങളുടെ ചിലവ്, മഷി, പേപ്പർ എന്നിവയൊക്കെ വില ദിനം പ്രതി മാറി മറിയുന്ന സാഹചര്യമാണ്. എന്നാലും, വിഷയത്തിൽ അധികൃതർ നിലപാട് സ്വീകരിക്കുന്നില്ല എന്നാണ് നടത്തിപ്പുകാർ വ്യക്തമാക്കുന്നത് . അതേസമയം, അക്ഷയ കേന്ദ്രങ്ങളുടെ വിവിധ സേവനങ്ങളുടെ ഫലമായി വലിയ തുകയാണ് ഐടി വകുപ്പിന് ലഭിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാലോ വകുപ്പിന്റെ വിഹിതം എടുത്ത ശേഷം അവശേഷിക്കുന്ന ബാക്കി തുകനടത്തിപ്പുകാർക്ക് നൽകാനും അധികൃതർ തയ്യാറാകുന്നില്ല. തുക സമയ ബന്ധിതമായി വിതരണം ചെയ്യാൻ സാധിക്കുന്നില്ല എന്ന പരാതിയും ഉണ്ട്. അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായി മറ്റു സ്ഥാപനങ്ങളും ഇക്കാലത്ത് ഉയർന്നു വരികയാണ്. ഈ സ്ഥാപനങ്ങൾക്ക് നിയന്ത്രണമില്ല. നിരവധി സ്ഥാപനങ്ങൾ ഉയർന്നു വന്നിട്ട് സർക്കാർ ഇടപെടുന്നില്ല. പൊതു ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്ന അതിലേക്കുള്ള അംഗീകൃത സ്ഥാപനമായാണ് അക്ഷയ കേന്ദ്രങ്ങളെ കണക്കാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, അക്ഷയ കേന്ദ്രങ്ങളോട് വിയോജിപ്പ് മനോഭാവമാണ് പ്രകടമാകുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications