Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയമാറ്റാങ്ങള്‍ക്ക് വഴിതുറന്ന് ഇടുക്കിയില്‍ ഫാഷന്‍ഫ്രൂട്ട് കൃഷി വ്യാപകം.... കര്‍ഷകര്‍ പ്രതീക്ഷയില്‍, വരുമാനത്തിലും വര്‍ദ്ധന!!!

തൊടുപുഴ: ഉയര്‍ന്ന വിലയും മികച്ച വിപണന സാധ്യതകളും കണ്ടു തുടങ്ങിയതോടെ ഇടുക്കിയില്‍ ഫാഷന്‍ഫ്രൂട്ട് കൃഷി വ്യാപകമാകുന്നു. പ്രളയത്തില്‍ അകപ്പെട്ട കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വ്വ് പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായാണ് ഹൈറേഞ്ചില്‍ ഫാഷന്‍ഫ്രൂട്ട് കൃഷി വ്യാപകമായിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ചിലവില്‍ തികച്ചും ജൈവമായ കൃഷിരീതികളിലൂടെ ലാഭകരമായി കൃഷിയിറക്കാന്‍ കര്‍ഷകന് സാധിക്കുന്നു എന്ന പ്രത്യേകതയും ഈ കൃഷിക്കുണ്ട്്.

അതുകൊണ്ടുതന്നെ ഇന്ന് നിരവധി കര്‍ഷകരാണ് ഇതിലേക്ക് തിരിഞ്ഞിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രീയപ്പെട്ട പഴവര്‍ഗ്ഗങ്ങളില്‍ ഒന്നുകൂടിയാണ് ഫാഷന്‍ഫ്രൂട്ട്. അതുകൊണ്ട് തന്നെ ഇടുക്കിയുടെ വിപണിയില്‍ ഇതിന് ആവശ്യക്കാരും ഏറെയാണ്. കിലോയ്ക്ക് അമ്പത് മുതല്‍ എഴുപത് രൂപാവരെയാണ് ഫാഷന്‍ഫ്രൂട്ടിന്റെ വില. മറ്റ് കൃഷിയെ അപേക്ഷിച്ച് പരിപാലനവും ഉത്പാദന ചിലവും താരതമ്യേന കുറവുമാണ്.

Fasion fruit

മാത്രവുമല്ല ചിലവ് കുറഞ്ഞ രീതിയില്‍ തികച്ചും ജൈവവള പരിപാലനവും നടത്താന്‍ കഴിയും. ഫാഷന്‍ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുന്നതിന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും കൃഷിവകുപ്പും രംഗത്തെത്തിയതും കര്‍ഷകര്‍ക്ക് മികച്ച പിന്തുണയാണ് ഉറപ്പു വരുത്തിയിട്ടുള്ളത്. കര്‍ഷകര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സബ്‌സിഡിയും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിവകുപ്പ് മുഖേന കര്‍ഷകരിലേക്ക് എത്തിക്കുന്നു.

അടിമാലി, രാജക്കാട്, വെള്ളത്തൂവല്‍, മുനിയറ തുടങ്ങിയ മേഖലകളില്‍ നിരവധി കര്‍ഷകരാണ് നിലവില്‍ ഫാഷന്‍ഫ്രൂട്ട് കൃഷിയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്. ഒരേക്കറോളം വരുന്ന പ്രദേശത്തു നിന്നുമാത്രമായി ആഴ്ച്ചയില്‍ അഞ്ഞൂറ് കിലോയോളം ഫാഷന്‍ഫ്രൂട്ട് വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് മേഖലയിലെ കര്‍ഷകര്‍ പറയുന്നത്. ഏറെ ഔഷധ ഗുണമുളള ഈ പഴവര്‍ഗത്തിന് ജില്ലയ്ക്ക് പുറത്തും ആവശ്യക്കാര്‍ ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+