• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'ശല്യം സഹിക്കാൻ വയ്യ'; അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പിതാവ് റിമാൻഡിൽ, അമ്മാവൻ ഒളിവിൽ

Google Oneindia Malayalam News

ഇടുക്കി: മറയൂരിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ റിമാൻഡിൽ. ഒന്നര വർഷത്തോളം ആണ് ഇയാൾ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. അഞ്ച് വയസ്സുകാരിയുടെ മൊഴിയുടെ സ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.

പ്രതിയെ ദേവികുളം കോടതി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട അമ്മാവന് വേണ്ടി ഉളള തിരച്ചിൽ പൊലീസ് തുടരുകയാണ്. മൂന്നാര്‍ സ്വദേശിയായ പ്രതിയെ മറയൂര്‍ പൊലീസാണ് പിടികൂടിയത്.

നിലവിൽ കേസിന്റെ അന്വേഷണ ചുമതല മൂന്നാർ ഡി വൈ എസ് പി കെ.ആർ. മനോജിന് ആണ്. ഒരേ വീട്ടില്‍ താമസിക്കുന്നവർ ആണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിക്ക് നാലര വയസ്സ് പ്രായമായപ്പോള്‍ മുതല്‍ അച്ഛനും അമ്മാവനും കൂടി പല തവണ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു.

1

തുടർന്ന് ഇവരുടെ ശല്യം കാരണം ഇരയായ കുട്ടിയെ അമ്മ ബാല ഭവനിലേക്ക് അയച്ചിരുന്നു. ബാലഭവൻ അധികൃതരുടെ അന്വേഷണത്തിൽ ആണ് പിതാവ് മകളെ ഉപദ്രവിക്കുന്ന കാര്യം പുറത്തു വന്നത്. മറയൂർ എസ് എച്ച് ഒ പി ടി ബിജോയ്, എസ് ഐ ബജിത് ലാൽ എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുമായി ചാറ്റ്, നഗ്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ


പാലക്കാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുമായി വീഡിയോ ചാറ്റിങ്ങ് നടത്തി ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്ത പ്രതി പൊലീസ് പിടിയിൽ.

കെ.റെയിൽ പ്രതിഷേധക്കാരെ മർദ്ദിച്ചു; സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെ പൊലീസ് കേസ്കെ.റെയിൽ പ്രതിഷേധക്കാരെ മർദ്ദിച്ചു; സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെ പൊലീസ് കേസ്

2

സാമൂഹിക മാധ്യമം വഴി പരിചയം കാണിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ്. സ്‌ക്രീന്‍ റെക്കോഡ് ചെയ്ത നഗ്‌ന ദൃശ്യങ്ങള്‍ കാട്ടി പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ജിത്തുരാജാണ് (24) വാളയാര്‍ പോലീസിന്റെ പിടിയിലായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെ കാണാനുള്ള യാത്രയ്ക്കിടെയാണ് ജിത്തു രാജിനെ പൊലീസ് പിടികൂടുകയായിരുന്നു.

3

വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴി ഒന്നിൽ കൂടുതൽ പെണ്‍കുട്ടികളുമായി ജിത്തു രാജിന് ഇത്തരത്തിൽ സൗഹൃദം ഉണ്ടെന്ന് പോലീസ് പറയുന്നു. എറണാകുളത്തുളള സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ജിത്തു രാജ്. സി ഐ വി എസ്. മുരളീധരന്‍, എസ് ഐ. ആര്‍. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വാളയാര്‍ പോലീസ് വാഹന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ ജിത്തു രാജും മറ്റൊരു ആണ്‍സുഹൃത്തും ബൈക്കില്‍ വരികയായിരുന്നു. തുടർന്ന് പൊലീസ് ഇരുവരെയും ചോദ്യം ചെയ്തിരുന്നു.

അശ്വതി ശ്രീകാന്ത് അല്ലേ? അതെ; ആരാധകർക്ക് ഈ ലുക്കിൽ ചെറിയ സംശയം; കാണാം

5

പിന്നാലെ സംശയം തോന്നിയതോടെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന്, മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോൾ ആയിരുന്നു പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ചതായി കണ്ടത്. അതേസമയം, എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാൾ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായും പൊലീസ് കണ്ടെത്തി. ജിത്തു രാജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

5

റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം ഇയാളെ പനങ്ങാട് പോലീസിന് കൈമാറി. മറ്റിടങ്ങളിലെ പെണ്‍കുട്ടികളുമായും സൗഹൃദം സ്ഥാപിച്ച് ചിത്രങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടെന്നും ഇവ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. ഗ്രേഡ് എസ് ഐ. സുജി കുമാര്‍, എ എസ് ഐ. ജയകുമാര്‍, സീനിയര്‍ സി പി ഒ. വി. പ്രവീണ്‍, സി പി ഒ. എല്‍. സുനില്‍, ഡ ബ്ല്യു സി പി ഒ. വി. ഷൈനി, ഹോം ഗാര്‍ഡ് മോഹന്‍ദാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

cmsvideo
  ജഡ്ജിയെ സ്വാധീനിക്കുന്ന അനൂപിന്റെ ശബ്ദദരേഖ പുറത്ത് | Oneindia Malayalam
  Idukki
  English summary
  Father remanded in custody for raping 5 year old girl in Marayoor, Idukki
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion