• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

14 ദിവസത്തെ സർവീസ് ബാക്കിയാക്കി അദ്ദേഹം മടങ്ങി; അനീഷ് ജോസഫിന് ജന്മനാടിന്റെ യാത്രാമൊഴി...

Google Oneindia Malayalam News

ഇടുക്കി: അനീഷ് ജോസഫിന് ഇടുക്കി കൊച്ചു കാമാക്ഷിയിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ നാടിന്റെ കണ്ണീരിൽ തീർത്ത യാത്രാമൊഴി. 14 ദിവസത്തെ സർവീസ് ബാക്കി നിൽക്കെയാണ് അനീഷ് ജോസഫ് ജീവിതത്തോട് വിട പറഞ്ഞത്. കശ്മീരിലെ ബാരാമുള്ളയിൽ ഡ്യൂട്ടിയ്ക്ക് ഇടയിൽ തീ പിടിച്ച ടെന്റിൽ നിന്നും വീണ് മരിച്ചക്കുകയായിരുന്നു ബി എസ് എഫ് ജവാനായ അനീഷ്.

ഇടുക്കി കൊച്ചു കാമാക്ഷി വടുതലക്കുന്നേലാണ് അനീഷ് ജോസഫിന്റെ സ്വദേശം. 44 വയസ്സുണ്ട് ഇദ്ദേഹത്തിന്. ജീവൻ വെടിഞ്ഞ ഇദ്ദേഹത്തിന് ബി എസ് എഫ് തൃശൂർ 88 ബറ്റാലിയന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിൽ പുതപ്പിച്ച ദേശീയ പതാക ബി എസ് എഫ് തൃശൂർ 88 ബറ്റാലിയൻ ഇൻസ്പെക്ടർ അബനി മല്ലിക്ക് അനീഷ് ജോസഫിന്റെ ഭാര്യ സീനയ്ക്ക് കൈമാറി.

പോലീസിന്റെയും ബി എസ് എഫ് സൈനികരുടെയും അകമ്പടിയോടെ ഭൗതിക ശരീരം വീട്ടിൽ എത്തിച്ചു. തുടർന്ന് നടന്ന വീട്ടിലെ പൊതു ദർശനത്തിന് ശേഷം സ്നേഹ ഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കാരം നടത്തുകയായിരുന്നു. സംസ്കാര ചടങ്ങിൽ മാർ. ജോൺ നെല്ലിക്കുന്നേൽ കാർമികത്വം വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, കലക്ടർ ഷീബ ജോർജ്, എം. എം.മണി എം എൽ എ, മുൻ ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി കല്ലാർ, ജില്ലാ പഞ്ചായത്ത്‌ അംഗം പ്രഫ. എം.ജെ. ജേക്കബ്, ബിഎസ്എഫ് ഇൻസ്പെക്ടർ എം.സോണൽ, ഹെഡ് കോബ്സ്റ്റബിൾ കിഷൻ കുമാർ, സിആർപിഎഫ് ഗാന്ധിനഗർ ഗ്രൂപ്പ് സെന്റർ അസിസ്റ്റന്റ് കമൻഡാന്റ് ബിന്ദു മാത്യു, കോൺസ്റ്റബിൾ മനിൽ മാത്യു, അസിസ്റ്റന്റ് കമൻഡാന്റ് ജൂലി ഡാനിയൽ, ഷീജ മാത്യു എന്നിവരടക്കം വിവിധ സേനാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു.

വയനാട്ടില്‍ കടുവ ഭീഷണി തുടരുന്നു; പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കണമെന്ന് നാട്ടുകാര്‍വയനാട്ടില്‍ കടുവ ഭീഷണി തുടരുന്നു; പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കണമെന്ന് നാട്ടുകാര്‍

ഇടുക്കി കാമാക്ഷി വടുതലക്കുന്നേൽ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും മകനായാണ് അനീഷ് ജോസഫിന്റെ ജനനം. ഗാന്ധി നഗർ സി ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ ആയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി സീന ഏബ്രഹാം ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. ആറാം ക്ലാസ് വിദ്യാർഥിനി അലോണ മരിയ, പ്ലസ് വൺ വിദ്യാർഥിനി എലന മരിയ എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണ്.

ഈ മാസം 28 - നാണ് അനീഷ് സേനയിൽ നിന്നും വിരമിക്കാൻ ഇരിക്കുകയായിരുന്നു. ബി എസ് എഫ് 63 ബറ്റാലിയൻ അംഗമായ അനീഷ് അതിർത്തിയിലെ ബി എസ് എഫ് - കരസേന സംയുക്ത നിരീക്ഷണ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ 15 അടി ഉയരമുള്ള ഒറ്റയാൾ ടെന്റിൽ നിന്നും വീണ് മരിക്കുകയായിരുന്നു. മഞ്ഞു കാലത്ത് ഗ്ലാസ് ക്യാബിനുള്ളിൽ ചൂടു കിട്ടാൻ വേണ്ടി ഉപയോഗിക്കുന്ന ഹീറ്റർ പൊട്ടി തെറിച്ച് തീ പടർന്നപ്പോൾ താഴേക്ക് ചാടിയ അനീഷ് വീഴ്ചയുടെ ആഘാതത്തിൽ മരിച്ചെന്നാണ് പൊതു നിഗമനം. സംഭവത്തിൽ ബിഎസ്എഫും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 9 - ന് പ്രത്യേക വിമാനത്തിൽ ആണ് ജവാന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ആണ് മൃതദേഹം ഏറ്റുവാങ്ങിയത്.

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി ഷംന കാസിം; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍

ജീവൻ വെടിഞ്ഞ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫോസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ;

"ജമ്മു കശ്‌മീരിലെ അപകടത്തിൽ ജീവൻ നഷ്ടപ്പട്ട ബി എസ് എഫ് ജവാൻ കൊച്ചു കാമാക്ഷി സ്വദേശി വടുതലക്കുന്നേൽ അനീഷ് ജോസഫിന്റെ വിയോഗം അത്യന്തം വേദനാ ജനകം ആണ്. അനീഷിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ."

cmsvideo
  Omicron threat in Kerala | Oneindia Malayalam
  Idukki
  English summary
  Fire breaks out killed BSF officer Aneesh Joseph From Idukki In Baramulla, Kashmir
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X