തുറിച്ചുനോട്ടമില്ല; ആടിയും പാടിയും ഉല്ലസിച്ചും രാത്രി ആഘോഷമാക്കി മൂവാറ്റുപുഴയിലെ പെണ്കൂട്ടങ്ങള്
മൂവാറ്റുപുഴ: രാത്രി ഒമ്പതായാല്‍ ആള്‍ക്കൂട്ടം ഇല്ലാത്ത നഗരങ്ങളില്‍ ഒന്നാണ് മൂവാറ്റുപുഴ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂവാറ്റുപുഴ നഗരത്തെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ കയ്യടക്കി. മൂവാറ്റുപുഴയിലെ സ്കൂളുകളിലെയും കോളേജുകളിയും വനിതാ കൂട്ടങ്ങളാണ് മുന്നില്‍ നിന്ന് നയിച്ചത്. ഗേള്‍സ് നൈറ്റ് ഔട്ട് ക്യാമ്പയിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഓരോ ദിവസവും വിവിധ പരിപാടികളാണ് നഗരത്തില്‍ സംഘടിപ്പിച്ചത്.

സുന്ദരമായ കൈകളുണ്ടോ, മുന്തിരി തീറ്റിക്കാന്‍ റെഡിയാണോ; ഈ റെസ്റ്റോറന്റില്‍ ജോലിക്ക് ആളെ വേണം
ഗേള്‍സ് നൈറ്റ് ഔട്ടിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്നാടന് പ്രതികരിച്ചു. മണ്ഡലത്തില്‍ നിന്ന് മാത്രമല്ല പുറത്തുനിന്നും ധാരാളം പേരും പ്രമുഖ വ്യക്തിത്വങ്ങളും വിളിച്ച് അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയുമുണ്ടായി. ഇത് കാണിക്കുന്നത് സ്ത്രീകള്‍ക്കും ഭാഗമാകാന്‍ കഴിയുന്ന നൈറ്റ് ലൈഫ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഗേള്‍സ് നൈറ്റ ്ഔട്ട് തട്ടുകടയും ഹിറ്റായി. സഹപാഠിയുടെ കിടപ്പിലായ രക്ഷിതാക്കളുടെ ചികിത്സ ധനസഹായത്തിന് വേണ്ടിയും നഗരത്തിലെ രാത്രി ജീവിതം സജീവമാക്കുന്നതിന് വേണ്ടിയാണ് തട്ടുകട. മികച്ച പ്രതികരണമാണ് തട്ടുകടയ്ക്ക് ലഭിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിനും കഴിഞ്ഞ ദിവസം തട്ടുകടസന്ദര്ശിക്കാന് എത്തിയിരുന്നു.

നൈറ്റ് ലൈഫ് ആണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ളതാണ് എന്ന ചിന്ത വേണ്ട. അത് ഞങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ഉറക്കെ പറയാന്‍ തയ്യാറെടുക്കുകയാണ് സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ ഈ മിടുക്കികളെന്ന് മാത്യു കുഴന്‍നാടന്‍ എം എല്‍ എ പറഞ്ഞു. അച്ഛന് രോഗാതുരമായ അവസ്ഥയില്‍ പഠനം ബുദ്ധിമുട്ടിലായ സഹപാഠിയെ സഹായിക്കാന്‍ പണം കണ്ടെത്തുന്നതിന് കൂടി വേണ്ടി ഒരു ഫുഡ് ഫെസ്റ്റ് മൂവാറ്റുപുഴയില്‍ ഒരുക്കുകയാണ് അവര്‍. അവര്‍ക്കൊപ്പം ഞാന്‍ മാത്രമല്ല മൂവാറ്റുപുഴയിലെ രാഷ്ട്രീയനേതൃത്വവും സ്ത്രീ സമൂഹവും പൊതുസമൂഹവും ഉണ്ടെന്ന് എം എല്‍ എ പറഞ്ഞു.

സോണിയക്ക് പ്രധാനമന്ത്രി മോഹം; തകർത്തെറിഞ്ഞ് മുലായം സിങ് യാദവ്: 1999 ല്‍ സംഭവിച്ചത്
പരിപാടിയില്‍ ഫ്ളാഷ് മൊബും, സുംബാ ഡാന്‍സും ഫുഡ് ഫെസ്റ്റിനൊപ്പം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവമായിരുന്നു പരിപാടിയുടെ സമാപനം. ഇന്നലെ രാത്രി ഏഴരയോടെ ജസ്റ്റിസ് ദേവന് രാമചന്ദ്രനും തട്ടുകട സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഉദ്യമം മാതൃകയാണെന്ന് ജസ്റ്റിസ് പ്രതികരിച്ചു.
ഇടതിന്റെ 'പണിക്ക്' മുന്നില്‍ കോണ്‍ഗ്രസിന്റെ രക്ഷകനായ മുലായം: മമതയ്ക്ക് മുന്നിലും യുപിഎയെ കാത്തു