ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ പുഴനടത്തം: ഹരിത കേരള മിഷന്‍ രണ്ടാം വര്‍ഷത്തിലേക്ക്!!!!

  • By Desk
Google Oneindia Malayalam News

ഇടുക്കി: ഹരിതകേരളം മിഷന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട ജലശ്രോതസുകള്‍ വീണ്ടെടുക്കുന്നതിനും മരിയാപുരം പഞ്ചായത്തിന്റെ ഹരിതപുരം പദ്ധതിക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടി ജനകീയ പുഴനടത്തം സംഘടിപ്പിച്ചു. രാവിലെ എട്ട് മണിക്ക് മഠത്തില്‍ കടവില്‍ നിന്ന് ആരംഭിച്ച പുഴനടത്തം ചപ്പാത്ത് പാലത്തില്‍ അവസാനിച്ചു. അഡ്വ.ജോയ്സ് ജോര്‍ജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഹരിതകേരളം വൈസ്ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, തുടങ്ങിയവര്‍ പുഴനടത്തത്തിന് നേതൃത്വം നല്‍കി.

<strong>മോദിയെ തേച്ചൊട്ടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ! ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് സോഷ്യല്‍ ലോകം</strong>മോദിയെ തേച്ചൊട്ടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ! ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് സോഷ്യല്‍ ലോകം


ജില്ലയുടെ പുനനിര്‍മാണ പ്രക്രിയയില്‍ സാങ്കേതിക സഹകരണം ആവശ്യമാണെന്നും അത് ലഭ്യമാക്കുന്നതില്‍ ഹരിതകേരള മിഷന്റെ പൂര്‍ണപിന്തുണ ഉണ്ടാകണം എന്നും അഡ്വ.ജോയ്സ് ജോര്‍ജ് എം.പി പറഞ്ഞു. പ്രളയം നല്‍കിയ പാഠത്തില്‍ നിന്ന എല്ലാവരും പാഠം ഉള്‍ക്കൊള്ളണമെന്നും ഇനിയൊരു ദുരന്തം ഒഴിവാക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

puzhanadatham-1

സംസ്ഥാനത്തെ ഓരോ കേന്ദ്രത്തിലും ഒരു ജലശ്രോതസ് എങ്കിലും വീണ്ടെടുക്കുന്നതിനുള്ള പരിശ്രമമാണ് രണ്ടാം വാര്‍ഷികത്തില്‍ ഹരിതകേരളം മിഷന്‍ വിവിധ ഇടങ്ങളില്‍ നടത്തുന്നതെന്ന് ഡോ.ടീ.എന്‍ സീമ പറഞ്ഞു. മരിയാപുരം ഗ്രാമപഞ്ചായത്ത് അതിജീവനത്തിന്റെ ഇടുക്കി മാതൃകയാണ് ഹരിതപുരം പദ്ധതിയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നതെന്നു അവര്‍ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ വിജയത്തിന് മിഷന്റെ എല്ലാ പിന്തുണയും ഡോ.സീമ ഉറപ്പുനല്‍കി. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Idukki
English summary
Haritha kerala mission completes one year in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X