Get Updates
Get notified of breaking news, exclusive insights, and must-see stories!

ബക്കറ്റ് പിരിവുമായി നടക്കുന്നതല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണ് ചെയ്യുന്നത്? വീണ്ടും മറിയക്കുട്ടി

ഇടുക്കി: സംസ്ഥാന സര്‍ക്കാരിനും സി പി എമ്മിനും എതിരെ വീണ്ടും മറിയക്കുട്ടി. സര്‍ക്കാര്‍ സ്വന്തക്കാര്‍ക്ക് വേണ്ടി എല്ലാം ചെയ്യുന്നുണ്ട് എന്നും എന്തിനും ഏതിനും ബക്കറ്റ് പിരിവുമായി നടക്കുന്നതല്ലാതെ എന്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത് എന്നും മറിയക്കുട്ടി ചോദിച്ചു. മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പെന്‍ഷന്‍ കുടിശ്ശിക മുടങ്ങിയതിനാലാണ് പ്രതിഷേധിച്ചത് എന്നും തനിക്ക് മറ്റ് വരുമാനമില്ലെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പത്രക്കാര്‍ ആളെവിട്ട് 20 ലക്ഷം രൂപ നല്‍കാമെന്നും മാപ്പുപറയാമെന്നും പറഞ്ഞിരുന്നു എന്നും എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ലെന്നും മറിയക്കുട്ടി വ്യക്തമാക്കി. സമരം നടത്തിയതിന് പിന്നില്‍ ആവശ്യങ്ങള്‍ ലഭിക്കണമെന്നത് മാത്രമായിരുന്നു എന്നും അതിന് ഏതറ്റം വരെയും പോകാന്‍ തയാറാണ് എന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു. തന്റെ പിന്നില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട് എന്നും മറിയക്കുട്ടി പറഞ്ഞു.

Mariyakutty

'കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും എല്ലാ പാര്‍ട്ടിക്കാരുടെയും പിന്തുണയുണ്ട്. മെത്രാനും മുഖ്യമന്ത്രിക്കും രാഷ്ട്രീയമുണ്ട്. ഞാന്‍ ഇന്ത്യന്‍ പൗരനല്ലേ? എനിക്കും രാഷ്ട്രീയമുണ്ട്. അതില്‍ എന്താണ് തെറ്റ്്?,' മറിയക്കുട്ടി ചോദിച്ചു. ജനോപകാരപ്രദമായ ഒന്നും ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ല എന്നും ഭരണത്തിന്റെ അഹങ്കാരമാണ് സര്‍ക്കാരിനുള്ളത് എന്നും അവര്‍ പറഞ്ഞു.

ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് സ്വപ്നക്കും സരിതയ്ക്കും വേണ്ടി മാത്രമാണ് എന്നും അവര്‍ ആരോപിച്ചു. മാവേലി സ്റ്റോറുകളില്‍ സാധനങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളും ഇല്ല. ഡോക്ടര്‍മാര്‍ പരിശോധിക്കണമെങ്കില്‍ രോഗികള്‍ പണം നല്‍കി ക്വാര്‍ട്ടേഴ്‌സില്‍ പോയി ക്യൂ നില്‍ക്കണം എന്നും മറിയക്കുട്ടി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇനി ഭരണം കിട്ടില്ല എന്നും അവര്‍ പറഞ്ഞു.

ചെറുപ്പം മുതലെ നേരില്‍ കണ്ടിട്ടുള്ള തര്‍ക്കങ്ങളിലും അടിപിടിക്കേസുകളിലും പക്ഷംപിടിക്കാതെ പൊലീസില്‍ സാക്ഷി പറയാനും പരാതിപ്പെടാനും മടിയാറില്ല എന്നും അതിനാലാണ് 'മജിസ്ട്രേറ്റ് മറിയക്കുട്ടി' എന്ന പേര് വീണത് എന്നും അവര്‍ വ്യക്തമാക്കി. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് താന്‍ താമസിക്കുന്നത് എന്നും വീട് വെച്ച് തരുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട് എന്നും മറിയക്കുട്ടി പറഞ്ഞു.

സുരേഷ് ഗോപിയും കൃഷ്ണകുമാറും സഹായം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട് എന്നും മറ്റാരും സഹായ വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ല എന്നും മറിയക്കുട്ടി പറഞ്ഞു. അതേസമയം അഞ്ച് മാസത്തെ പെന്‍ഷന്‍ കിട്ടാനുള്ളതിനാല്‍ ക്രിസ്മസ് ആഘോഷമൊന്നുമില്ല എന്നും മറിയക്കുട്ടി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+