മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍; സിപിഎമ്മിന് പിന്നാലെ ദൗത്യസംഘത്തിനെതിരെ യുഡിഎഫും
കട്ടപ്പന: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ യു ഡി എഫും. കൈയേറ്റമൊഴിപ്പിക്കലിനിടെ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് യു ഡി എഫ് രംഗത്തെത്തിയിരിക്കുന്നത്. ചിന്നക്കനാല്‍ പഞ്ചായത്തിലെ സിങ്ക് കണ്ടം പ്രദേശത്തെ ജനങ്ങളെ നിര്‍ബന്ധപൂര്‍വ്വം കുടിയൊഴിപ്പിക്കുകയാണ് എന്നാണ് യു ഡി എഫ് ആരോപിക്കുന്നത്.
ജില്ല കളക്ടറുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘത്തിന്റെ നടപടി മനുഷ്യത്വരഹിതവും ക്രൂരവുമാണെന്ന് യു ഡി എഫ് ജില്ല ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. ആറ് പതിറ്റാണ്ടായി താമസിച്ചുവരുന്ന പാവപ്പെട്ട കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ഇവരെ നിര്‍ദയം വഴിയില്‍ ഇറക്കി വിടണമെന്ന ഉദ്ദേശത്തോടെയാണ് റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ട് ഗൂഢ തന്ത്രങ്ങള്‍ മെനഞ്ഞത് കാരണമാണ് ഇത്തരം ഉത്തരവുകള്‍ കോടതിയില്‍ നിന്നും ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പുല്‍മേടായിരുന്ന പുറമ്പോക്ക് കഠിനാധ്വാനം ചെയ്ത് കൃഷിഭൂമിയാക്കിയതാണ്. മൂന്ന് തലമുറയായി ഇവിടെ തുടരുന്ന ഇവരുടെ പക്കല്‍ വസ്തു സംബന്ധിച്ച രേഖകള്‍ ഇല്ല എന്നും പട്ടയത്തിന് വേണ്ടി പലപ്രാവശ്യം അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കൈയേറ്റക്കാരാണെന്ന് പറഞ്ഞ് നിരസിക്കുകയാണുണ്ടായത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1974 ലെ പൂര്‍ത്തിയാകാത്ത റീസര്‍വേ രേഖകളില്‍ ജനങ്ങളെ ഉപദ്രവിക്കുന്നതിന് വേണ്ടി തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുകയാണ്.
റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതിന് ജനങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നും ജോയി ചോദിച്ചു. 1964 കാലഘട്ടത്തില്‍ കോട്ടയം ജില്ലയും ശാന്തന്‍പാറ പഞ്ചായത്തും ആയിരുന്നപ്പോള്‍ പഞ്ചായത്തില്‍ കരം അടച്ച രസീതില്‍ നിന്നും കുടിയേറ്റത്തിന്റെ പഴക്കം തിട്ടപ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീട്ടുകാരും പഞ്ചായത്തില്‍ കരം അടയ്ക്കുന്നവരാണ്.
ഇവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വൈദ്യുതി കണക്ഷന്‍ എന്നിവ ഉണ്ട്. 12 കുടുംബങ്ങളില്‍ നിന്ന് ആരംഭിച്ച് 240 കുടുംബങ്ങളെ ഇറക്കിവിടാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു. സിങ്ക് കുണ്ടത്തെ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മറ്റു കുടുംബങ്ങളെ നിലനിര്‍ത്തുന്നതിനും നിയമപരവും രാഷ്ട്രീയപരവുമായ എല്ലാ പിന്തുണയും യു ഡി എഫ് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തേ വന്‍കിടക്കാരെ ഒഴിവാക്കി സാധാരണക്കാരെ ഒഴിപ്പിക്കുന്നു എന്ന ആരോപണവുമായി സി പി എമ്മും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications