ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടര്‍മാര്‍ തമിഴ്‌നാട്ടില്‍ നിന്നും ഇരട്ട വോട്ട് ചെയ്യാന്‍ കേരളത്തിലെത്താന്‍ സാധ്യത; തടയാന്‍ കര്‍ശന നടപടി!!!

  • By Desk
Google Oneindia Malayalam News

കമ്പം: തമിഴ്‌നാട്ടിലെ വോട്ടെടുപ്പിനുശേഷമാണ് കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ടിടത്തും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ളതിന്റെ പേരില്‍ അനധികൃതമായി ഇരട്ടവോട്ട് ചെയ്യാന്‍ കേരളത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ചെക്ക് പോസ്റ്റ് വഴി എത്തുന്നതിലേറെ പേരും ഇടുക്കിയിലാണ് കൂടുതലായും വോട്ട് ചെയ്യാനുള്ള സാധ്യത.

<strong>നെതര്‍ലാന്‍ഡില്‍ ട്രാമില്‍ വെടിവയ്പ്പ്, നിരവധിപേര്‍ക്ക് പരിക്ക്.. അക്രമിയെ തിരിച്ചറി‍ഞ്ഞില്ല</strong>നെതര്‍ലാന്‍ഡില്‍ ട്രാമില്‍ വെടിവയ്പ്പ്, നിരവധിപേര്‍ക്ക് പരിക്ക്.. അക്രമിയെ തിരിച്ചറി‍ഞ്ഞില്ല

മഷി മായ്ക്കുന്നതിനടക്കമുള്ള സംവിധാനങ്ങളും പലരുടെയും കൈവശം ഉണ്ടാകുമെന്നതും ആശങ്ക ഉളവാക്കുന്ന കാര്യമാണ്. ഈ സാഹചര്യത്തിലാണ് ഇരട്ടവോട്ട് തടയാന്‍ ജില്ലാഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചത്. രണ്ട് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം സൂക്ഷിക്കുന്നതും വോട്ടര്‍പട്ടികയില്‍ രണ്ടിടത്ത് പേരുണ്ടെങ്കിലും വോട്ടുചെയ്യാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നും കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ മുന്നറിയിപ്പ് നല്‍കി.

Idukki

കമ്പം മുന്‍സിപ്പല്‍ ഹാളില്‍ ചേര്‍ന്ന ഇടുക്കി-തേനി ജില്ലാഭരണകൂടങ്ങളുടെ സംയുക്ത യോഗത്തിന് ശേഷമാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്ടിലും കേരളത്തിലും വോട്ടര്‍പട്ടികയില്‍ പേരുള്ള ഏതാനുംപേരെ സൂക്ഷ്മപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഇലക്ടറല്‍ സെക്ടര്‍ ഓഫീസര്‍ സമക്ഷം എവിടെയാണ് വോട്ട് ചെയ്യാന്‍ താല്‍പര്യം എന്നറിയിച്ച് രണ്ടാമത്തെ വോട്ട് പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാം.

തെരഞ്ഞെടുപ്പ് നിരീക്ഷണ സ്‌ക്വാഡുകള്‍, എക്സൈസ്, പോലീസ് എന്നിവയുടെ പരിശോധനയിലൂടെയും അതിര്‍ത്തിയിലെ ചരക്കുനീക്കവും വാഹന നീക്കത്തിന്റെയും നിരീക്ഷണം ശക്തമാക്കും. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നതിനും വോട്ടര്‍പട്ടികയുമായി ഒത്തുനോക്കുന്നതിനും ഇരു ജില്ലകളും നിരീക്ഷണ ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ കൈമാറാനും കമ്പം മുന്‍സിപ്പല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത യോഗം തീരുമാനിച്ചു.

Idukki
English summary
Idukki district administration has taken strict steps to prevent the double vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X