ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഠിക്കാൻ വഴിയില്ലാതെ പഠിപ്പ് മുടങ്ങി; വീട്ടിൽ ഇരിക്കാൻ കസേരയുമില്ല; കനിഞ്ഞത് ഇടുക്കി കളക്ടർ

Google Oneindia Malayalam News

ഇടുക്കി: ഇരിക്കാൻ സ്വന്തമായി കസേര പോലും ഇല്ലാത്ത വീട്ടിലേക്ക് ഒരു ലോഡ് ഫർണിച്ചർ എത്തിച്ച് മാതൃകയായി ഇടുക്കി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടർ ഷീബ ജോർജിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് വീട്ടിലേക്ക് ഫർണിച്ചർ എത്തിയത്.

പാമ്പാടുംപാറ പത്തിനിപ്പാറ പുതുപറമ്പിൽ പ്രിയ - ബിജു ദമ്പതികളുടെ വീട്ടിലേക്കായിരുന്നു ജില്ലാ ഭരണ കൂടത്തിന്റെ കരുതൽ എത്തിയത്. കലക്ടർ ഷീബ ജോർജിന്റെ പ്രത്യേക ഫണ്ടിലെ തുക അനുവദിച്ച് വാങ്ങിയ ഫർണിച്ചർ ഇപ്പോൾ ഒരു കുടുംബത്തിന്റെ നിറ ചിരിയ്ക്ക് കാരണമായി.

iduki

3 ജനലിന് 9 ജനൽപാളികൾ, 2 കട്ടിൽ, 2 കിടക്കയ്ക്കുള്ള തലയണകൾ, 4 കസേര, പഠന മേശ എന്നിവയാണ് വീട്ടിലേക്ക് റവന്യു വിഭാഗം എത്തിച്ചു നൽകിയത്. സ്കൂളിൽ ചേർക്കാൻ അധ്യാപകർ എത്തിയ വേളയിൽ അയൽ വീട്ടിൽ പോയി കസേര എടുത്തു കൊണ്ടു വന്നു. ഒരു ഏഴാം ക്ലാസുകാരന്റെ ദുരനുഭവം ആയിരുന്നു ഇത്. ഇതിന് പിന്നാലെ കസേരയും ആയി നടന്നു വരുന്ന ഏഴാം ക്ലാസുകാരന്റെ വാർത്ത പ്രമുഖ മാധ്യമമായ മനോരമയിലൂടെ പ്രസിദ്ധീകരിച്ചു.

ചിത്രവും വാർത്തയും വൻ ജന ശ്രദ്ധ നേടുകയും ഉടൻ തന്നെ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് നടപടി സ്വീകരിച്ച് രംഗത്തെത്തുകയും ചെയ്തു. വാർത്തയ്ക്ക് പിന്നാലെ കുടുംബാംഗങ്ങളെ നേരിട്ട് വിളിച്ച് കളക്ടർ ഷീബ ജോർജ് വിവരങ്ങൾ ശേഖരിച്ചു. വിദ്യാർത്ഥികളെ സ്കൂളിലേക്ക് അയക്കാൻ പണമില്ല എന്നതായിരുന്നു മനോരമ നൽകിയ വാർത്ത. ഇതിന് പിന്നാലെ കല്ലാർ ഗവൺമെന്റ് ഹൈസ്കൂൾ സഹോദരങ്ങളായ വിദ്യാർഥികളെ ഏറ്റെടുത്തു. പഠിക്കാൻ പണമില്ലാത്തതിനാൽ പ്രിയ - ബിജു ദമ്പതികളുടെ മക്കളായ അതുല്യയും അതുലും സ്കൂളിൽ പോയിരിന്നില്ല. ഇരുവരുടെയും വീട്ടിലിരിപ്പാണ് മനോരമ വാർത്തയാക്കിയത്.

3 വർഷമായി അതുല്യയും അതുലും സ്കൂളിൽ പോകുന്നത് മുടങ്ങിയിട്ട്. അതുല്യ മൂന്നാം ക്ലാസിലാണു പഠനം നിർത്തിയത്. അതുൽ അഞ്ചിലും പഠനം നിർത്തി. 10 വയസ്സുകാരിയാണ് അതുല്യ. 12 വയസ്സുകാരനാണ് അതുൽ. ഇരുവരും ലോക്ഡൗണിന് മുൻപു വരെ സ്കൂളിൽ പോയിരുന്നു. എന്നാൽ, കോവിഡ് കാലത്ത് നൽകിയിരുന്ന ഓൺലൈൻ ക്ലാസിലും ഇവർക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാർത്ഥികളുടെ മാതാപിതാക്കളായ ബിജുവും പ്രിയയും തോട്ടം തൊഴിലാളികൾ ആണ്. പ്രതിസന്ധി നേരിട്ടിരുന്ന കുടുംബത്തിന് വീണ്ടും ബുദ്ധു മുട്ടുകൾ ഉണ്ടാകുകയാണ് ചെയ്തത്. ബിജു സമീപത്തെ പുരയിടത്തിൽ കുരുമുളക് പറിക്കുന്നതിനിടെ കൊടി ഒടിഞ്ഞു വീണ് കാലൊടിഞ്ഞ് ചികിത്സയിലായി.

പിന്നാലെ കുടുംബം കഷ്ടപാടിലേയ്ക്ക് നീങ്ങി. ആകെ ആശ്രയം ബിജുവിന്റെ മാതാവ് ഭാർഗവി(84)യുടെ വാർധക്യ പെൻഷനും റേഷനും മാത്രമാണ്. ഭാര്യ പ്രിയ കൂലിപ്പണിക്കു പോകും. ഇടക്കാലത്ത് ജോലി ഇല്ലാതായിയിരുന്നു. ആറേമുക്കാൽ സെന്റ് സ്ഥലം കുടുംബത്തിനുണ്ട്. ഇതിൽ വീട് നിർമിച്ച ശേഷം ജനാല പോലും ഘടിപ്പിച്ചിട്ടില്ല. 550 രൂപയ്ക്കു കുടിവെള്ളം വിലയ്ക്കു വാങ്ങണം. ഈ വെള്ളം മൂന്നാഴ്ച വരെ കുടുംബം ഉപയോഗിക്കും.

അതേസമയം, ശുചിമുറിയില്ല, ടിവിയില്ല. ജനൽ മറച്ചിരിക്കുന്നത് പഴയ കമ്പിളി കൊണ്ടാണ് എന്നായിരുന്നു വാർത്ത. ഇതിനു പിന്നാലെ, വിദ്യാർഥികളുടെ വീട്ടിൽ എത്തി തുടർ പഠനത്തിലേക്കുളള പ്രവേശന നടപടികൾ പൂർത്തിയാക്കി. ഒന്നരയാഴ്ച മുൻപാണ് കല്ലാർ ഗവ. ഹൈസ്കൂളിലെ അധ്യാപകരായ എൻ പ്രജിത, കെ സി.കരിയപ്പ, കെ കെ അനിഷ്, ദിപു എം. ആൻസൽ എന്നിവർ വിദ്യാർഥികളുടെ വീട്ടിൽ എത്തിയിരുന്നത്.

കേരളത്തിലെ 110 ഹോട്ടലുകള്‍ പൂട്ടിച്ചു; വൃത്തിഹീനം; പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്കേരളത്തിലെ 110 ഹോട്ടലുകള്‍ പൂട്ടിച്ചു; വൃത്തിഹീനം; പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

ശിശുസംരക്ഷണ സമിതിയുടെ ഇടപെടലിലൂടെ ഇളയ സഹോദരൻ ഏഴ് വയസ്സുകാരനായ അഭിജിത്തിനെ സമീപ കാലത്ത് പാമ്പാടും പാറ ഗവ. സ്കൂളിൽ ചേർത്തിരുന്നു. ശിശു സംരക്ഷണ സമിതിയുടെ ഓഫീസർ എം ജി ഗീതയുടെ നിർദേശ പ്രകാരം ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ജോമറ്റ് ജോർജ് വിദ്യാർഥികളിൽ നിന്നു വിവരങ്ങൾ ശേഖരിക്കുകയും ശുചിമുറി നൽകാൻ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Idukki
English summary
Idukki District Collector sheeba george provides helps to poor family in Idukki district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X