അഭിക്ക് കണ്ണീരോടെ നാടിന്റെ അന്ത്യഞ്ജലി... സ്‌നേഹ ചുംബനങ്ങുടെ കണ്ണീരണിഞ്ഞ സായാഹ്നത്തിന് സാക്ഷ്യം
അടിമാലി: രാഷ്ട്രീയ പകയില്‍ ജീവന്‍ നഷ്ടപ്പെട്ട എര്‍ണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന് നാടിന്റെ അന്ത്യാഞ്ജലി. സഹപാഠികളും ഗ്രാമവാസികളും അഭിമന്യുവിനെ ഒരുനോക്കുകാണാന്‍ വട്ടവടയിലെത്തിയപ്പോള്‍ സംസ്‌ക്കാര ചടങ്ങ് സ്‌നേഹ ചുംമ്പനങ്ങുടെ കണ്ണീരണിഞ്ഞ സായാഹ്നാത്തിന് സാക്ഷ്യം വഹിച്ചു. അഭിയുടെ മൃതദേഹം മഹാരാജാസ് കോളേജില്‍ പൊതുദര്‍ശനത്തിനു വച്ചതിനുശേഷമാണ് ജന്‍മനാട്ടിലേക്ക് കൊണ്ടുവന്നത്.
അടിമാലിയിലും മൂന്നാറിലും പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യപുഴ്പങ്ങളര്‍പ്പിച്ചു. ഒരു നാടിന്റെ നിലച്ചുപോയ ജീവനെ അവസാനമായി കാണാന്‍ നിരവധി ആളുകളാണ് സംസ്‌കാര ചടങ്ങ് നടന്ന കൊട്ടക്കമ്പൂരിലെ ചുടുകാടില്‍ എത്തിയത്.

ജോയ്‌സ് ജോര്‍ജ്ജ് എം പി, എം എല്‍ എ മാരായ എസ് രാജേന്ദ്രന്‍, എം സ്വരാജ് എന്നിവരും ഇടുക്കി -എറണാകുളം ജില്ലകളിലെ സി പി എം ന്റെയും വിദ്യാര്‍ത്ഥി സംഘടനകളുടെയുംം നേതാക്കളും പ്രവര്‍ത്തകരും ഗ്രാമവാസികളും കൊച്ചിയില്‍ നിന്ന് നാട്ടിലേക്കുള്ള വിലാപയാത്രയില്‍ പങ്കാളികളായി. കഷ്ടപ്പാടും പട്ടിണിയും പോരാളിയായപ്പോള്‍ വിപ്ലവം തുളുമ്പുന്ന വാക്കുകളിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്ക് അഭിയെത്തുകയായിരുന്നു. കലാലയ രാഷ്ട്രീയത്തില്‍ കൊടിപകയുടെ കറുത്ത ദിനമായി തിങ്കളാഴ്ച മാറിയപ്പോള്‍ അഭി ബാക്കിവെച്ച പല ആഗ്രഹങ്ങളും അവനുവേണ്ടി നിറവേറ്റുമെന്ന് പ്രിയ സുഹൃത്തുക്കളും പറഞ്ഞു.


Click it and Unblock the Notifications