ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരന്ത നിവാരണ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു: ഇടുക്കിയില്‍ കോടികളുടെ നഷ്ടം!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കി ജില്ലയില്‍ മഴക്കെടുതിയും ഉരുള്‍പൊട്ടലും മൂലമുണ്ടായ നാശനഷ്ടങ്ങളെകുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെകുറിച്ചും ഇടുക്കി ഡാം തുറന്നതിനുശേഷമുളള സ്ഥിതിയെ കുറിച്ചും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, വനം വകുപ്പ് മന്ത്രി കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ കട്ടപ്പന ഗവ.കോളേജില്‍ അവലോകന യോഗം ചേര്‍ന്നു. ഈ മഴക്കെടുതിയില്‍ ജില്ലയിലാകെ 13 പേര്‍ മരണപ്പെട്ടതായും 5 പേരെ കാണാതായതായും യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി എം.എം. മണി പറഞ്ഞു.

കാലവര്‍ശക്കെടുതിയില്‍ ജില്ലയില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 3890.61 ഹെക്ടറിലായി 26,01,79,975 രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ട്. 56 വീടുകള്‍ പൂര്‍ണ്ണമായും 929 വീടുകള്‍ ഭാഗികമായും തകര്‍ന്നു.13 കന്നുകാലികള്‍ ചത്തുപോയിട്ടുണ്ട്. 35.012 കി.മി. ദേശീയപാതയും 293.776 കി.മി പൊതുമരാമത്ത് വകുപ്പിന്റെ റോഡും 798.225 കി.മി.പഞ്ചായത്ത് റോഡും മഴക്കെടുതിയില്‍ തകര്‍ന്നു. ജില്ലയിലാകെ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കി താലൂക്കില്‍ 11 ക്യാമ്പും ദേവികുളം താലൂക്കില്‍ ആറ് ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. 1058 പേര്‍ ക്യാമ്പില്‍ കഴിയുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും ചികിത്സയും സമയത്ത് എത്തിക്കുന്നുണ്ട്.

reviewmeeting-

ദേശീയ ദുരന്ത നിവാരണസേനയുടെ 37 പേരടങ്ങുന്ന സംഘം മൂന്നാറിലും ഇന്ത്യന്‍ കരസേനയുടെ 76 പേരങ്ങിയ സംഘം അടിമാലിയിലും ക്യാമ്പ് ചെയ്യുന്നുന്നതായി ജില്ലാകളക്ടര്‍ ജീവന്‍.ബാബു.കെ യോഗത്തില്‍ അറിയിച്ചു.എല്ലാ വകുപ്പ് മേധാവികളും അതത് വകുപ്പുകള്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശേഖരിച്ച വിവരങ്ങളും നാശനഷ്ടകണക്കുകളും അവതരിപ്പിച്ചു.

റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 250 കോടിയോളം രൂപ ആവശ്യമാണെന്നും ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയതായും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇടുക്കി ഡാമിലെ ജലസ്ഥിതി നിയന്ത്രണവിധേയമാണെന്നും രണ്ട് ദിവസം കൂടി നിലവിലെ സ്ഥിതി തുടരുമെന്നും ജലനിരപ്പ് 2400 അടിയില്‍ കുറച്ച് നിര്‍ത്തുകയാണ്് ലക്ഷ്യമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. എല്ലാ ദുരിതാശ്വാസക്യാമ്പുകളിലും മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കുന്നതായും പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി 24 മണിക്കൂറും ആംബുലന്‍സ്, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തനക്ഷമമാണ് എന്നും.ആശുപത്രികളില്‍ ഒ.പി.സമയം ദീര്‍ഘിപ്പിച്ചിട്ടുതായും ആരോഗ്യവകുപ്പ് അറിയിച്ചു.

Idukki
English summary
Idukki Local News about analysis of natural disaster relief activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X