Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈറേഞ്ചില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് കുറക്കുന്നു: ഇടുക്കിയില്‍ യാത്രക്ലേശം രൂക്ഷം!!!

ഇടുക്കി: ഹൈറേഞ്ച് മേഖലയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നത് സാധാരണക്കാരെ വലക്കുന്നു. പ്രളയാനന്തരം ഗ്രാമീണ നഗര വ്യത്യാസമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതാണ് ഹൈറേഞ്ച്് മേഖലയില്‍ യാത്രക്ലേശം രൂക്ഷമാക്കിയിട്ടുള്ളത്. മൂന്നാര്‍, തൊടുപുഴ,മൂലമറ്റം,കോതമംഗലം ഡിപ്പോകളില്‍ നിന്നുമാണ് കൂടുതലായി സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയത്.

ഇതോടെ, വട്ടവട, ചിന്നക്കനാല്‍, കൊന്നത്തടി, ബൈസണ്‍വാലി, കാന്തല്ലൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ വിവിധ ഇടങ്ങളില്‍ എത്താന്‍ കഴിയാതെ ദുരിതത്തിലായി.ഡീസല്‍ ക്ഷാമത്തിനും സ്പെയര്‍ പാര്‍ട്സ് കുറവിനും പിന്നാലെ ജീവനക്കാര്‍ക്ക് 8 മണിക്കൂര്‍ ഡ്യൂട്ടി പരിക്ഷ്‌ക്കരണം ഏര്‍പ്പെടുത്തിയതുമാണ് ഈ പ്രശ്നങ്ങള്‍ക്കുള്ള കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.ഇവക്കു പുറമേ റോഡിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്നും പല മേഖലകളിലേക്കും ബസുകള്‍ ഓടുന്നില്ല.

ksrtcsevice-153864

രണ്ട് വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന കല്ലാര്‍ മാങ്കുളം റോഡില്‍ പ്രതിസന്ധി രൂക്ഷമാണ്. പുലര്‍ച്ചെയുണ്ടായിരുന്ന സ്വകാര്യ ബസ് നിര്‍ത്തിയതോടെ രാവിലെയുള്ള കെഎസ്ആര്‍ടിസി ബസിനെ ആശ്രയിച്ചായിരുന്നു മാങ്കുളത്ത് നിന്നും വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോയിരുന്നത്. കെഎസ്ആര്‍ടിസി കൂടി സര്‍വ്വീസ് നിര്‍ത്തിയതോടെ യാത്രക്കാരും വിദ്യാര്‍ത്ഥികളും പെരുവഴിയിലായി.കെഎസ്ആര്‍ടിസിയില്‍ നിന്നും കണ്‍സഷന്‍സ് കാഡുകള്‍ എടുത്താലും വിദ്യാര്‍ത്ഥികള്‍ക്ക് അവ പ്രയോജനപ്പെടാത്ത സാഹചര്യം പല പ്രദേശങ്ങളിലും നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രിക്കാലങ്ങളിലെ യാത്ര ബുദ്ധിമുട്ട് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കെ എസ് ആര്‍ ടി സി ഒരു സര്‍വ്വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ ഈ ഒരു സര്‍വ്വീസ്‌കൊണ്ടുമാത്രം പരിഹാരമാകുന്ന ഒന്നല്ല ഇപ്പോഴുത്തെ യാത്ര ബുദ്ധിമുട്ടുകള്‍.ഷെഡ്യൂളുകള്‍ വ്യാപകമായി കുറക്കുന്നതും ഓഡിനറി സര്‍വ്വീസുകള്‍ കുറവുള്ളതുമാണ് ഇതിനു കാരണം.ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫാസ്റ്റ് സര്‍വ്വീസുകളില്‍ കണ്‍സക്ഷന്‍ അനുവദിക്കുന്നതോടൊപ്പം ഗ്രാമീണ മേഖലകളിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ച് യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യവും യാത്രക്കാര്‍ മുമ്പോട്ട് വയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+