വിവാഹ വാഗ്ദാനം നല്കി പീഡനം: പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ കടന്നു കളഞ്ഞു!
കാന്തല്ലൂര്‍: നിരവധി ഇടങ്ങളില്‍ വിവാഹ വാഗ്ദാനങ്ങള്‍ നല്കി വഞ്ചിച്ച് കടന്നു കളഞ്ഞ കാന്തല്ലൂര്‍ സ്വദേശി ബാലമുരുകനെ പീഡന കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത് ചെന്നൈയില്‍ നിന്ന്. പിടിയിലായത് കോളേജ് ക്യാന്റീനില്‍ ജൂസ്മേക്കറായി ജോലി ചെയ്ത് വരുന്നതിനടയില്‍. വിവാഹ വാഗ്ദാനങ്ങള്‍ നടത്തി നിരവധി പെണ്‍കുട്ടികളെ കമ്പിളിപ്പിച്ചിരുന്നയാളാണ് ബാലമുരുകന് എന്നാണ് പോലീസിന്റെ നിഗമനം.
ഏറ്റവും ഒടുവിലായി ഭര്‍ത്താവ് ഉപേക്ഷിച്ച അയല്‍വാസിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച കേസിലാണ് ഇയാള്‍ ചെന്നൈയില്‍ നിന്നും പിടിയിലായത്. പെണ്‍കുട്ടി ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് തമിഴ്നാട്ടിലെക്ക് രക്ഷപെട്ട ഇയാള്‍ ശങ്കരന്‍കോവിലെത്തി വൈദ്യുത വകുപ്പ് ജീവനക്കാരന്റെ സഹോദരിയെ വിവാഹം കഴിച്ചു. പീഡനകേസ്സില്‍ പ്രതിയാണെന്ന് ഭാര്യ തിരിച്ചറിഞ്ഞപ്പോള്‍ ഇവിടെ നിന്നും മുങ്ങി ചെന്നൈയിലേക്ക് കടക്കുകയായിരന്നു.

2014-ലാണ് കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശി ബാലമുരുകനെതിരെ അയല്‍വാസിയായ പെണ്‍കുട്ടി മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും താന്‍ ഗര്‍ഭിണിയാണെന്നുമായിരുന്നു പരാതി.നാട്ടില്‍ കൃഷിപ്പണിയുമായി കഴിഞ്ഞുവരുന്നതിനിടെയാണ് ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന അയല്‍വാസിയായ യുവതിയുമായി ബാലമുരുകന് അടുപ്പത്തിലായത്.
ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതോടെ അയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയും തുടര്‍ന്ന് നാടുവിടുകയുമായിരുന്നു.തുടര്‍ന്ന ശങ്കരന്‍കോവിലെത്തി ബന്ധുക്കളോടൊപ്പം ചിലജോലികളുമായി കഴിയവെയാണ് ഇവിടുത്തുകാരനായ വൈദ്യൂത വകുപ്പ് ജീവനക്കാരന്റെ സഹോദരിയുമായി പരിചയത്തിലാവുന്നത്.വിവരം ബാലമുരുകന് ബന്ധുക്കളെ അറിയിച്ചു.തുടര്‍ന്ന് ഇരുവീട്ടുകാരുമായി ആലോചിച്ച് വിവാഹവും നടന്നു.
ഈ വിവാഹത്തില്‍ ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബാലമുരുകന് പീഡനക്കേസ്സിലെ പ്രതിയാണെന്ന വിവരം ഇയാളുടെ ഭാര്യ വീട്ടുകാര്‍ അറിയുന്നത്.ഇതേക്കുറിച്ച് ഭാര്യയും ബന്ധുക്കളും ചോദ്യം ചെയ്തതോടെ ഇയാള്‍ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് ചെന്നൈയിലെത്തിയ ഇയാള്‍ സമീപത്തെ കോളേജ് ക്യാന്റിനില്‍ ജൂസ്സ് മേക്കറായി ജോലിചെയ്യുകയാണെന്നാണ.് ചെന്നൈയിലെത്തിയ ഇാള്‍ക്ക് ഇവിടെയും മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. മറയൂര്‍ പോലീസാണ് നിര്‍ണായകമായ കേസില്‍ അന്വേഷണം നടത്തിയത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications