ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ഞിറങ്ങുന്ന താഴ്‌വാരങ്ങള്‍: പൂക്കാലവുമായി മൂന്നാര്‍, നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്..

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: പ്രളയശേഷം മൂന്നാര്‍ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ നീലഗിരിയുടെ വസന്തോല്‍സവം കാണാന്‍ സഞ്ചാരികളും കൂടുതലായി എത്തി തുടങ്ങി. കഴിഞ്ഞ കുറെ ദിവസങ്ങളായി സഞ്ചാരികളുടെ സാന്നിധ്യംകൊണ്ട് വലിയ രീതിയില്‍ സജ്ജീവമാകാനുള്ള ശ്രമത്തിലായിരുന്നു മൂന്നാര്‍. രാജമലയിലുള്‍പെടെ വെയിലിറങ്ങിയ ദിവസങ്ങളില്‍ പൂവിട്ടു തുടങ്ങിയ കുറിഞ്ഞി ചെടികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍കൊണ്ട് പൂക്കാലമായി മാറിയതോടെയാണ് കൂടുതല്‍പേര്‍ മൂന്നാറിലേക്ക് എത്തി തുടങ്ങിയത്.

മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന വിനോദ സഞ്ചാരികളിലേറെയും പ്രളയത്തിനൊടനുബന്ധിച്ച് കുറിഞ്ഞി ഉദ്യാന സന്ദര്‍ശനം വേണ്ടെന്നു വെച്ചിരുന്നു. എന്നാല്‍ മഴകുറഞ്ഞ് മേഘം തെളിഞ്ഞതോടെ മൂന്നാര്‍ വീണ്ടും വിനോദസഞ്ചാരികളെ വരവേറ്റു തുടങ്ങി കഴിഞ്ഞിരിക്കുന്നു. നീലകുറിഞ്ഞി കാണാനായി കൂടുതല്‍ ആളുകള്‍ മൂന്നാറിലേക്ക് എത്തി തുടങ്ങിയതും വിനോദ സഞ്ചാരമേഖലയുടെ ഉണര്‍വിനെതന്നെയാണ് സൂചിപ്പിക്കുന്നത്. രാജമലക്ക് പുറമെ മറയൂര്‍, വട്ടവട എന്നിവടങ്ങളിലും കുറിഞ്ഞി ചെടികള്‍ പൂവിട്ടു തുടങ്ങിയിട്ടുണ്ട്.

neelakurinji-

കാലവസ്ഥയില്‍ വലിയൊരുമാറ്റം ഉണ്ടായില്ലെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ നീലവസന്തത്താല്‍ മൂന്നാറിന്റെ മലയിടുക്കുകള്‍ കൂടുതല്‍ ശോഭയുള്ളതായി തീരും. കുറിഞ്ഞി സീസണോടൊപ്പംതന്നെയെത്തുന്ന ശൈത്യവും ഇനി മൂന്നാറിനെ കൂടുതല്‍ മനോഹരിയാക്കും. പ്രളയവും പേമാരിയും വെള്ളംകെട്ടുകള്‍കൊണ്ട് നിറച്ച മൂന്നാര്‍ തെക്കിന്റെ കാശ്മീരെന്ന തലയെടുപ്പില്‍ വരുംദിവസങ്ങളിലും സഞ്ചാരികളെ കൂടുതലായി വരവേല്‍ക്കും.

Idukki
English summary
idukki local news about neelakkurinji blooming in munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X