ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിൽ മാധ്യമപ്രവർത്തകന് മർദ്ദനം; സമരം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു മർദ്ദനം!

  • By Desk
Google Oneindia Malayalam News

അടിമാലി: അതിജീവന പോരാട്ട വേദിയുടെ ദേശീയപാത ഉപരോധ സമരസ്ഥലത്ത് പ്രവര്‍ത്തകര്‍ വാര്‍ത്താചാനല്‍ സംഘത്തെ ആക്രമിച്ചു. മീഡിയാവണ്‍ ചാനല്‍ ഇടുക്കി റിപ്പോര്‍ട്ടര്‍ ചങ്ങനാശേരി കുരിശുംമൂട്ടില്‍ ആല്‍ബിന്‍ തോമസ് ക്യാമറാപേഴ്സന്‍ മുനിയറ കളരിക്കല്‍ കെ.ബി. വില്‍സണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും സമരക്കാര്‍ കേടുവരുത്തി.

അടിമാലി ടൗണ്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ സമര വേദിയുടെ സമീപത്ത് വെച്ചായിരുന്നു ആക്രണം. സമരം കവര്‍ ചെയ്ത് ഇവര്‍ തിരികെ മടങ്ങുന്നതിനിടയിലാണ് അഞ്ചംഗ സംഘം അക്രമണം നടത്തിയത്. തകര്‍ക്കുകയും ചെയ്തു. പോലീസ് നോക്കി നില്‍ക്കേയാണ് അക്രമണം നടന്നത്. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പ്രഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിക്ഷേധ പ്രകടനം നടത്തി.

Journalist

പ്രകടനത്തിന് കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ അംഗങ്ങളായ തങ്കച്ചന്‍ പീറ്റര്‍, ഷാനവാസ് കാരിമറ്റം, അടിമാലി പ്രസ്‌ക്ലബ് ഭാരവാഹികളായ കെ.കെ. സൈജു, പി.എച്ച് നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിക്കേറ്റവരുടെ മൊഴിയനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മീഡിയാവണ്‍ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗംങ്ങളും പ്രതിഷേധിച്ചു.

ജനകീയ സമരം ജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്തുന്നതിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ആല്‍ബിന്‍ തോമസ്, കെ.ബി. വില്‍സന്‍ എന്നിവരെ മര്‍ദ്ദിച്ച മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണമെന്നും ഇത്തരം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ജില്ലാ പ്രസിഡന്റ് ടൈറ്റസ് ജേക്കബ്, സെക്രട്ടറി ബിജു ലോട്ടസ്, വൈസ് പ്രസിഡന്റ് സന്ദീപ് രാജാക്കാട് എന്നിവര്‍ ആവശ്യപ്പെട്ടു.

Idukki
English summary
Idukki Local News: Attack against journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X