ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിലെ സജ്ജീകരണങ്ങള്‍ വിലയിരുത്തി: ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍, പരിഭ്രാന്തരാകേണ്ടെന്ന്

  • By Desk
Google Oneindia Malayalam News

ചെറുതോണി: ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍കൂടി രാവിലെ തുറന്ന സാഹചര്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ജില്ലാഭരണകൂടം. ഇന്നലെ ഉച്ചയോടെ ചെറുതോണിയുടെ ഒരു ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്നതിനെത്തുടര്‍ന്ന് വെള്ളമൊഴുകുന്ന പുഴയോരത്തെ സജ്ജീകരണങ്ങള്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ സംഘം നേരിട്ടു സന്ദര്‍ശിച്ചുവിലയിരുത്തി.

idukkidam

തടിയമ്പാട്, കരിമ്പന്‍, പെരിയാര്‍വാലി ചപ്പാത്തുകളും മുതിരപ്പുഴയാറും പെരിയാറും സംഗമിക്കുന്ന പനങ്കുട്ടിയിലെയും സ്ഥിതിവിശേഷങ്ങള്‍ സംഘം പരിശോധിച്ചു. വെള്ളം ഒഴുകുന്ന വഴിയില്‍ തടസങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്ന് വിലയിരുത്തി. സമീപപ്രദേശത്തെ ജനങ്ങളെ സന്ദര്‍ശിച്ച് പരിഭ്രാന്തി വേണ്ടെന്നും സരുക്ഷയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

periyarvalley

ഡാം തുറന്നതിനുശേഷമുള്ള ജലവിതാനം ഓരോ മണിക്കൂര്‍ ഇടവിട്ട് പരിശോധിച്ചു. രാത്രി പെട്രാളിങ് അടക്കമുള്ളകാര്യങ്ങളില്‍ ജില്ലാഭരണകൂടം കൂടുതല്‍ ജാഗ്രതപാലിച്ചിരുന്നു.പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന ഷട്ടര്‍ ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തില്‍ ഇന്നലെ രാത്രിവൈകിയും താഴ്ത്തിയിരുന്നില്ല.ഇതോടെയാണ് ഇന്നു പുലര്‍ച്ചെ ഏഴുമണിയോടെ മറ്റ് രണ്ടു ഷട്ടറുകള്‍കൂടി തുറന്നുവിട്ട് കൂടുതല്‍ ജലം പുറത്തേക്കൊഴുക്കാന്‍ കെ എസ് ഇ ബി തീരുമാനിച്ചത്. നിലവില്‍ 40 സെന്റീമീറ്റര്‍വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

Idukki
English summary
Idukki Local News Idukki about preparation for natural calamity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X