ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിൽ നാറുന്ന മോര്‍ച്ചറി: നെടുംകണ്ടത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ചീഞ്ഞു നാറി

  • By Desk
Google Oneindia Malayalam News

നെടുംകണ്ടം: നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം ചീഞ്ഞു നാറി തുടങ്ങിയതോടെയാണ് ഫ്രീസര്‍ പ്രവര്‍ത്തന രഹിതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയുന്നത്. പ്രതിദിനം അഞ്ഞൂറിലധികം രോഗികള്‍ എത്തുന്ന ഇടുക്കി നെടുംകണ്ടം ആശുപത്രിയുടെ മോര്‍ച്ചറിയിലാണ് മൃതദേഹം ചീഞ്ഞ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. കഴിഞ്ഞ 26ന് നെടുംകണ്ടത്തെ വ്യാപരസ്ഥപനങ്ങളുടെ സമീപത്തു നിന്നും എഴുപതു വയസു പ്രായമുള്ള വയോധികന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

idukkimap-

എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടട്ടും ആരും ഇയാളെക്കുറിച്ച് അന്വേഷിച്ച് വന്നിരുന്നില്ല. ഇതേ തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം പോസ്റ്റ്മാട്ടം നടത്തി മൃതദേഹം സംസക്കരിക്കാന്‍ നടപടി സ്വീകരിക്കുയും ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പുറത്തെടുത്ത സാഹചര്യത്തില്‍ ചീഞ്ഞളിഞ്ഞ നിലയില്‍ മൃതദേഹം കണപ്പെടുകയുമായിരുന്നു.ഇതോടെ പരിസര പ്രദേശങ്ങളിലേക്കും കിടപ്പു മുറികളിലേക്കും ദുര്‍ഗന്ധം വ്യാപിക്കുകയായിരുന്നു. എന്നാല്‍ ഫ്രീസര്‍ സംവിധാനം തകരാറിലായ വിവരം അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ മോര്‍ച്ചറി സംവിധാനം ഉണ്ടായിരുന്ന മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുമായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഫ്രീസര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതെ തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

Idukki
English summary
idukki local news morchery in bad condition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X