ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാരമ്പര്യ തനിമ ഓര്‍മപ്പെടുത്തി വണ്ടിപെരിയാറില്‍ ഞാറ്റുവേല ചന്ത

  • By Desk
Google Oneindia Malayalam News

കട്ടപ്പന: പാരമ്പര്യ തനിമ ഓര്‍മപ്പെടുത്തി, കര്‍ഷകരില്‍ ആവേശവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ച് വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്ത ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്.

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും നടീല്‍ വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വില്ക്കുന്നതിനും ആവശ്യക്കാര്‍ക്ക് അവ യഥേഷ്ടം തിരഞ്ഞെടുത്ത് വാങ്ങുന്നതിനും ഞാറ്റുവേല ചന്ത പ്രയോജനപ്പെട്ടു. വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്റിനു സമീപം നടത്തിയ ഞാറ്റുവേലച്ചന്ത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

Njattuvela Chantha

ഉല്പ്പാദകരില്‍ നിന്നും നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ ഉപഭോക്താക്കള്‍ക്കുളള അവസരമാണ് ഞാറ്റുവേലചന്തയിലുടെ ലഭിക്കുന്നതെന്നും കര്‍ഷകര്‍ക്കും ഇത്തരം ചന്തകള്‍ ഏറെ പ്രയോജനപ്രദമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഞാറ്റുവേല ചന്തയുടെ ആവശ്യകതയും കാലികപ്രസക്തിയും സംബന്ധിച്ച് കൃഷി ഓഫീസര്‍ ബി. പ്രശാന്ത് വിശദീകരിച്ചു.

വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍, തങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്നുല്‍പ്പാദിപ്പിച്ച വിവിധതരം വാഴക്കുലകള്‍, വാഴക്കന്നുകള്‍, തെങ്ങിന്‍തൈകള്‍, കുരുമുളക് വളളികള്‍, കാപ്പി തൈകള്‍, പ്ലാവ്, ഗ്രാമ്പു, കറിവേപ്പില തുടങ്ങി വിവിധയിനം ഫലവൃക്ഷതൈകള്‍, പച്ചക്കറിതൈകള്‍ എന്നിവ ഞാറ്റുവേല ചന്തയിലെത്തിച്ച് വിപണനം നടത്തി. കുടുംബശ്രീ സംരംഭകരുടെ അച്ചാര്‍, ചിപ്‌സ്, ഉണ്ണിയപ്പം, ശുദ്ധമായ വെളിച്ചെണ്ണ തുടങ്ങിയവയും ചന്തയില്‍ ഇടം പിടിച്ചിരുന്നു. ഗുണമേന്‍മയുളള ഉല്പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമായതിനാല്‍ ഉല്പ്പന്നങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് വിറ്റുതീര്‍ന്നു.

നടീല്‍ വസ്തുക്കള്‍ക്കും തൈകള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറിയിരുന്നത്.കര്‍ഷകര്‍ക്ക് പ്രോത്സാഹനമായും തങ്ങളുടെ കാര്‍ഷികോല്പ്പന്നങ്ങളുടെ ഗുണനിലവാരം ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി, ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് മോചനം നേടി കര്‍ഷകര്‍ക്ക് നേരിട്ടുളള വിപണനത്തിന്റെ സാധ്യതകള്‍ മനസിലാക്കാനുമായിട്ടാണ് കൃഷിവകുപ്പ് ഞാറ്റുവേലച്ചന്ത നടത്തിയത്. ചന്തയ്ക്കു മുന്നോടിയായി കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ത്ത് പരിപാടി വിശദീകരിച്ചിരുന്നു. നൂറിലധികം കര്‍ഷകര്‍ തങ്ങളുടെ ഉല്പ്പന്നങ്ങളുമായി പരിപാടിയില്‍ പങ്കാളികളായി.

Idukki
English summary
Idukki Local News about 'Najttuvela Chantha'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X