ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതു ഇടങ്ങളിലെ മാലിന്യം ഇല്ലാതാക്കാന്‍ പൗരബോധം ഉണരണം: ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു

  • By Desk
Google Oneindia Malayalam News

ചെറുതോണി: പൊതു നിരത്തുകളെയും ജലാശയങ്ങളെയും മാലിന്യ മുക്തമാക്കാന്‍ ജനങ്ങളുടെ പൗരബോധം ഉണരണമെന്ന് കലക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. പൊതുനിരത്തുകളെയും പൊതുജലാശയങ്ങളെയും മാലിന്യമുക്തമാക്കാനുള്ള പദ്ധതി സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിതകേരള മിഷനും സംയുക്തമായി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍.

വ്യക്തി ശുചിത്വത്തില്‍ അതീവ ശ്രദ്ധാലുക്കളായ കേരളീയര്‍ പൊതു ഇടങ്ങളിലെ ശുചിത്വത്തിന്റെ കാര്യത്തില്‍ കൂടി പ്രാധാന്യം നല്‍കണം. എഴുപതുകള്‍ മുതല്‍ ലോകശ്രദ്ധയാകര്‍ഷിച്ച കേരള മോഡല്‍ വികസനത്തിന്റെ അന്തസത്ത മലയാളികളുടെ ഉയര്‍ന്ന സാമൂഹിക ബോധമാണ്. ആരോഗ്യ വിദ്യാഭ്യാസരംഗങ്ങളിലും സാമൂഹികരംഗങ്ങളിലും ഉയര്‍ന്ന പൊതുബോധത്തിന്റെ പ്രതിഫലനമാണ് വികസന മാതൃകയില്‍ ഉയര്‍ന്നുവരുന്നത്.

idukki

കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയിലാണ് കേരളത്തില്‍ മാലിന്യപ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ തുടങ്ങിയതെന്നും തൊണ്ണൂറുകളുടെ അവസാനത്തോടെ നമ്മുടെ ജീവിതശൈലിയിലുണ്ടായ മാറ്റമാണ് മാലിന്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിന് ഇടയാക്കിയത്. സാമൂഹിക ശുചിത്വത്തിനുകൂടി ഊന്നല്‍ നല്‍കിയാല്‍ മാത്രമെ ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യ മുക്തമാക്കാനും നിലനിര്‍ത്താനും കഴിയുകയുള്ളൂ. പ്രകൃതിയെ നാശോന്‍മുഖമാക്കുന്ന വിപത്ത് തടഞ്ഞില്ലെങ്കില്‍ വിനോദസഞ്ചാരികളുടെ കടന്ന് വരവ് കുറയും. ശ്രീലങ്ക, തായ്‌ലന്റ് പോലുള്ള പ്രദേശങ്ങളില്‍ വിനോദ സഞ്ചാര മേഖലക്കുള്ള വളര്‍ച്ച അവിടത്തെ ജനങ്ങളുടെ പൗരബോധത്തിന്റെ പ്രതിഫലനം കൂടിയാണ്.

അഞ്ച് സെന്റ് ഭൂമിയുള്ളവര്‍ക്കും ഫലപ്രദമായ മാലിന്യ സംസ്‌കരണ രീതി സ്വീകരിക്കാനാവും. മാലിന്യം കിറ്റിലാക്കി പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുന്നതിന് പകരം മാലിന്യം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ കുറയ്ക്കുന്ന വിധം വീടുകളില്‍ നിന്നുതന്നെ മാലിന്യ സംസ്‌കരണത്തിന്റെ നല്ല പാഠങ്ങള്‍ തുടങ്ങണം. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇടുക്കിയെ ക്ലീന്‍, ഗ്രീന്‍ ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അതിനായി വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളെയും ജനങ്ങളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Idukki
English summary
Idukki Local News on collector statement on waste mamnagement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X